2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മാസപ്പടി കേസിലെ മൊഴികൾ നിഷേധിക്കപ്പെട്ടു; നെടുമ്പാശേരി അപകടക്കേസിൽ പ്രതിയെ സംരക്ഷിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 04:31 PM
പങ്കുവെക്കുക:
മാസപ്പടി കേസിലെ മൊഴികൾ നിഷേധിക്കപ്പെട്ടു; നെടുമ്പാശേരി അപകടക്കേസിൽ പ്രതിയെ സംരക്ഷിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ
മാസപ്പടി കേസിലെ മൊഴികൾ നിഷേധിക്കപ്പെട്ടു; നെടുമ്പാശേരി അപകടക്കേസിൽ പ്രതിയെ സംരക്ഷിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻകേരളപ്രഭാതം

മാസപ്പടി കേസിൽ ഇ.ഡി ഉന്നയിക്കുന്ന മൊഴികൾ തെളിവില്ലാത്തതും നിഷേധിക്കപ്പെട്ടതുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉന്നയിക്കുന്ന മൊഴികൾ പൂർണമായും നിഷേധിക്കപ്പെട്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മൊഴികൾക്ക് ആധാരമായ തെളിവുകളുണ്ടോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ മറുപടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ സർക്കാർ അപ്പീൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പി ഇതര സർക്കാരുകളെ വേട്ടയാടാൻ കേന്ദ്രം പ്രയോഗിക്കുന്ന ആയുധമാണ് ഇ.ഡി. ഇ.ഡി നടപടികൾ നേരിട്ട് അനുഭവിച്ചവരെ പങ്കാളികളാക്കിയാണ് എ.കെ.ജി പഠനഗവേഷണ കേന്ദ്രം സെമിനാർ സംഘടിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സി.പി.ഐയെ ക്ഷണിക്കാതിരുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.

പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായല്ല. അദ്ദേഹത്തിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സുരേഷ് ബാബു കൂടി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)