പ്രണയത്തിൽ നിന്ന് പിന്മാറി; വർക്കലയിൽ യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ട്രെയിനിൽ വെച്ച് മർദിക്കുകയും ഫോൺ തകർക്കുകയും ചെയ്ത സംഭവത്തിൽ വർക്കല ശിവഗിരി സ്വദേശി ബോബിക്കെതിരെ പൊലീസ് കേസെടുത്തു. റെയിൽവേ സ്റ്റേഷനിലും പ്രതിയുടെ വീട്ടിലും വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
വർക്കല: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമം. യുവതിയെ ട്രെയിനിൽ വെച്ച് മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി തകർക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തിൽ വർക്കല ശിവഗിരി സ്വദേശി ബോബിക്കെതിരെ വർക്കല പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഒമ്പതാം തീയതി രാത്രി വർക്കല റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിനിൽ വെച്ച് യുവതിയുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങിയ പ്രതി, പ്ലാറ്റ്ഫോമിൽ വെച്ച് ഫോൺ തിരികെ വാങ്ങാൻ ശ്രമിച്ചപ്പോൾ യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
തുടർന്ന് ഫോൺ തിരികെ വാങ്ങാൻ യുവാവിന്റെ വീട്ടിലെത്തിയപ്പോഴും യുവതിക്ക് നേരെ കയ്യേറ്റമുണ്ടായതായി പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




