2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കോടതി ഫീസായ 220 രൂപയില്ല; അവ്യക്തമായ ഫോട്ടോകോപ്പി: എസ് ഐ ആറിന് എതിരായി രാഹുൽ ഗാന്ധി സമർപ്പിച്ച ഹർ‌ജിയിൽ 14 പിഴവുകൾ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 09:52 AM
പങ്കുവെക്കുക:
കോടതി ഫീസായ 220 രൂപയില്ല; അവ്യക്തമായ ഫോട്ടോകോപ്പി: എസ് ഐ ആറിന് എതിരായി രാഹുൽ ഗാന്ധി സമർപ്പിച്ച ഹർ‌ജിയിൽ 14 പിഴവുകൾ
കോടതി ഫീസായ 220 രൂപയില്ല; അവ്യക്തമായ ഫോട്ടോകോപ്പി: എസ് ഐ ആറിന് എതിരായി രാഹുൽ ഗാന്ധി സമർപ്പിച്ച ഹർ‌ജിയിൽ 14 പിഴവുകൾകേരളപ്രഭാതം

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കൾ വോട്ടർ പട്ടികയിലെ കൂട്ടത്തള്ളലിനെതിരെയും സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരെയും (SIR) സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ 14 സാങ്കേതിക ന്യൂനതകൾ. ഹർജി രജിസ്ട്രി പ്രാഥമികമായി പരിശോധിച്ചപ്പോഴാണ് ഈ പിഴവുകൾ കണ്ടെത്തിയത്. ന്യൂനതകൾ പരിഹരിക്കാത്തതിനാൽ ഹർജി വാദം കേൾക്കുന്നതിനായി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.

കോടതി ഫീസായി നൽകേണ്ട തുകയിൽ 220 രൂപയുടെ കുറവുണ്ടെന്നാണ് രജിസ്ട്രി ചൂണ്ടിക്കാട്ടിയ പ്രധാന പിഴവുകളിലൊന്ന്. കൂടാതെ ഹർജിക്കാരായ ഒമ്പത് നേതാക്കളുടെ ഒപ്പോടുകൂടിയ വക്കാലത്ത് അഭാവവും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ തിരിച്ചറിയൽ കാർഡിന്റെ അവ്യക്തമായ ഫോട്ടോ കോപ്പിയും സാങ്കേതിക തടസ്സമായി നിൽക്കുന്നു.

സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി പ്രസാദ് യാദവ്, സഞ്ജയ് റാവുത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീർ എന്നീ പ്രതിപക്ഷ നേതാക്കളുടെ അംഗീകാരപത്രങ്ങളാണ് ഹർജിയോടൊപ്പം സമർപ്പിക്കാത്തത്. ഇതിനുപുറമേ, തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്.ഐ.ആർ പ്രക്രിയ ആരംഭിച്ചതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെയും വോട്ടർമാരെ ഒഴിവാക്കിയ രേഖകളുടെയും പെൻഡ്രൈവിലുള്ള ഡിജിറ്റൽ പകർപ്പുകൾ കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്.


പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ
കേരളം