വയനാട്: മുട്ടിൽ മരംമുറി ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപക മരംകൊള്ളയ്ക്ക് വഴിവച്ച വിവാദ ഉത്തരവിൽ കൂടുതൽ വിവരങ്ങൾ ട്വന്റിഫോറിന്. അന്ന് റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന എ ജയതിലക് ഒപ്പിട്ട ഉത്തരവിന് വ്യക്തതയില്ലെന്നും, വയനാട്ടിൽ മരംകൊള്ളയ്ക്ക് കാരണമാകുമെന്നും ജില്ലാ കളക്ടറായിരുന്ന ഡോക്ടർ അദീല അബ്ദുല്ല അന്ന് വ്യക്തമാക്കിയിരുന്നു. ലാൻഡ് റവന്യൂ കമ്മീഷണർക്കായിരുന്നു അദീല അബ്ദുല്ലയുടെ കത്ത്. കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയ കത്തിൽമേൽ നടപടിയുണ്ടായില്ല. പട്ടയം ലഭിക്കുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങൾ സർക്കാരിൻ്റെയല്ലേയെന്നും ഈ മരങ്ങൾ മുറിക്കാൻ കഴിയുമോയെന്നും കളക്ടർ ചോദിച്ചിരുന്നു. 2020 ഡിസംബർ 15നാണ് അദീല അബ്ദുല്ല കത്ത് കൈമാറിയിരുന്നത്. ഒക്ടോബർ 24നാണ് വിവാദ ഉത്തരവ് ഇറങ്ങിയിരുന്നത്. ഉത്തരവിന് പിന്നാലെ മരം മുറിക്ക് അനുമതി തേടി നിരവധി ആളുകൾ എത്തിയതോടെയാണ് മരംകൊള്ള ആശങ്ക ജില്ലാ കളക്ടർ പങ്കുവെച്ചത്.
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

വയനാട്: മുട്ടിൽ മരംമുറി ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപക മരംകൊള്ളയ്ക്ക് വഴിവച്ച വിവാദ ഉത്തരവിൽ കൂടുതൽ വിവരങ്ങൾ ട്വന്റിഫോറിന്. അന്ന് റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന എ ജയതിലക് ഒപ്പിട്ട ഉത്തരവിന് വ്യക്തതയില്ലെന്നും, വയനാട്ടിൽ മരംകൊള്ളയ്ക്ക് കാരണമാകുമെന്നും ജില്ലാ കളക്ടറായിരുന്ന ഡോക്ടർ അദീല അബ്ദുല്ല അന്ന് വ്യക്തമാക്കിയിരുന്നു. ലാൻഡ് റവന്യൂ കമ്മീഷണർക്കായിരുന്നു അദീല അബ്ദുല്ലയുടെ കത്ത്. കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു
ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയ കത്തിൽമേൽ നടപടിയുണ്ടായില്ല. പട്ടയം ലഭിക്കുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങൾ സർക്കാരിൻ്റെയല്ലേയെന്നും ഈ മരങ്ങൾ മുറിക്കാൻ കഴിയുമോയെന്നും കളക്ടർ ചോദിച്ചിരുന്നു. 2020 ഡിസംബർ 15നാണ് അദീല അബ്ദുല്ല കത്ത് കൈമാറിയിരുന്നത്. ഒക്ടോബർ 24നാണ് വിവാദ ഉത്തരവ് ഇറങ്ങിയിരുന്നത്. ഉത്തരവിന് പിന്നാലെ മരം മുറിക്ക് അനുമതി തേടി നിരവധി ആളുകൾ എത്തിയതോടെയാണ് മരംകൊള്ള ആശങ്ക ജില്ലാ കളക്ടർ പങ്കുവെച്ചത്.




