15 ശതമാനത്തിലധികം വളർച്ച, ആറുമാസത്തിനിടെ വിറ്റുവരവ് 2,559.71 കോടി രൂപ; മില്മയുടെ വില്പ്പനയില് മുന്നേറ്റം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സാമ്പത്തിക വര്ഷത്തിന്റെ ആദ്യപകുതിയില് 15.09 ശതമാനം വളര്ച്ചയോടെ 2,559.71 കോടി രൂപയുടെ വിറ്റുവരവ് നേടി മില്മ പുതിയ മുന്നേറ്റം കുറിച്ചു. ഉപഭോക്താക്കളുടെ വിശ്വാസവും കര്ഷകക്ഷേമം മുന്നിര്ത്തിയുള്ള പ്രവര്ത്തനങ്ങളുമാണ് ഈ നേട്ടത്തിന് കാര്യമെന്ന് ചെയര്മാന് കെ.എസ് മണി വ്യക്തമാക്കി.
തിരുവനന്തപുരം: സാമ്പത്തിക വര്ഷത്തിന്റെ ആദ്യ പകുതിയില് 15.09 ശതമാനം വളര്ച്ചയോടെ 2,559.71 കോടി രൂപയുടെ വിറ്റുവരവ് നേടി മില്മ പുതിയ മുന്നേറ്റം കുറിച്ചു. കഴിഞ്ഞ സാമ്പത്തിക വര്ഷം ഇതേ കാലയളവില് 2,224.12 കോടി രൂപയായിരുന്ന സ്ഥാനത്താണിത്. മൂന്ന് മേഖലാ യൂണിയനുകള് വഴി 2,328.87 കോടി രൂപയും ഫെഡറേഷന് കീഴിലെ ഉത്പാദന കേന്ദ്രങ്ങളില് നിന്ന് 230.84 കോടി രൂപയും സമാഹരിച്ചു. മലബാര് യൂണിയന് 1,011.62 കോടി രൂപയും, തിരുവനന്തപുരം യൂണിയന് 746.21 കോടി രൂപയും, എറണാകുളം യൂണിയന് 571.04 കോടി രൂപയും വിറ്റുവരവ് നേടി. പാലിതര ഉത്പന്നങ്ങളുടെ വില്പ്പനയിലും യൂണിയനുകള് മികച്ച നേട്ടമുണ്ടാക്കി. ഉപഭോക്താക്കളുടെ വിശ്വാസവും കര്ഷകക്ഷേമം മുന്നിര്ത്തിയുള്ള പ്രവര്ത്തനങ്ങളുമാണ് ഈ നേട്ടത്തിന് കാര്യമെന്ന് ചെയര്മാന് കെ.എസ് മണി വ്യക്തമാക്കി.




