2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

​ഡിജിറ്റൽ ഇടപാടുകൾക്ക് ഇരുട്ടടി; ഹോട്ടലുകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പെയ്മെന്റുകൾക്ക് വിലക്ക്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 06:05 AM
പങ്കുവെക്കുക:
​ഡിജിറ്റൽ ഇടപാടുകൾക്ക് ഇരുട്ടടി; ഹോട്ടലുകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പെയ്മെന്റുകൾക്ക് വിലക്ക്
​ഡിജിറ്റൽ ഇടപാടുകൾക്ക് ഇരുട്ടടി; ഹോട്ടലുകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പെയ്മെന്റുകൾക്ക് വിലക്ക്കേരളപ്രഭാതം

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. ഫീസ് ഈടാക്കാനുള്ള നീക്കം പിൻവലിക്കുകയോ പരിധി 10,000 രൂപയായി ഉയർത്തുകയോ ചെയ്യണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

​കൊച്ചി: സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ (UPI) പെയ്മെന്റുകൾ ഒക്ടോബർ 15 മുതൽ സ്വീകരിക്കില്ല. ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ (KHRA) തീരുമാനം.

​യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളെ ഗുരുതരമായി ബാധിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു. സാധാരണക്കാരെയും ഇടത്തരം സംരംഭകരെയും ഒരുപോലെ പ്രയാസപ്പെടുത്തുന്ന ഈ നീക്കം അധികാരികൾ അടിയന്തരമായി പിൻവലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

​ഫീസ് ഒഴിവാക്കാൻ തയാറല്ലെങ്കിൽ, ഫീസ് ബാധകമാക്കുന്ന പരിധി 2,000 രൂപയിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളായി ഉയർത്തണമെന്നാണ് ഹോട്ടലുടമകളുടെ പ്രധാന ആവശ്യം. ഡിജിറ്റൽ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം ബാങ്കിങ് നിരക്കുകളെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ
കേരളം