2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സമരം തുടങ്ങും മുൻപ് നടപടി; കൂട്ടം കൂടുന്നവരെ കസ്റ്റഡിയിലെടുക്കുന്നു

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 11:34 AM
പങ്കുവെക്കുക:
സമരം തുടങ്ങും മുൻപ് നടപടി; കൂട്ടം കൂടുന്നവരെ കസ്റ്റഡിയിലെടുക്കുന്നു
സമരം തുടങ്ങും മുൻപ് നടപടി; കൂട്ടം കൂടുന്നവരെ കസ്റ്റഡിയിലെടുക്കുന്നുകേരളപ്രഭാതം


ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ ജന്തർ മന്തർ സമരം തുടങ്ങുംമുമ്പേ രാജ്യതലസ്ഥാനത്ത് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നു. കൂട്ടം കൂടുന്നവരെ കസ്റ്റഡിയിൽ എടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കാൽ നട യാത്രക്കാർക്കും സ്ഥലത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയവരിൽ പലരും പെരുവഴിയിലാണ്. അറസ്റ്റ് ചെയ്തുകൊണ്ട് പോയ പൊലീസ് വാനുകളിൽ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

രാജ്യത്തെ യുവാക്കളെ മോദി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും സിജെപി സ്ഥാപകൻ ദീപ്കെ ചോദിച്ചു. സമരം തുടങ്ങും മുന്നേ മോദി പരാജയം സമ്മതിച്ചെന്ന് ദീപ്കെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

അതേസമയം ,സിജെപി നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലി പൊലീസിൻ്റെ കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. പ്രതിഷേധക്കാരെ നേരിടാനായി ദില്ലി പൊലീസിൻ്റെയും കേന്ദ്രസേനയുടെയും 40,000ത്തിലധികം ഉദ്യോഗസ്ഥരെ ആണ് വിന്യസിച്ചിരിക്കുന്നത്. ബാരിക്കേഡുകൾക്ക് പുറമേ, റോഡുകളിൽ താത്കാലിക മുള്ളുകമ്പികൾ അടക്കം സ്ഥാപിച്ചുതുടങ്ങി. വാഹങ്ങൾ കടത്തിവിടാതിരിക്കാൻ പൊലീസിന്റെ നീക്കം. പ്രതിഷേധത്തിന് മുന്നോടിയായി മാൻഡി ഹൗസിൽ ആർഎഎഫ് ഫ്ലാഗ് മാർച്ച് നടത്തി. അതിനിടെ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ സമീപം 10 പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)