2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'വിളിപ്പുറത്ത് ഉണ്ടാകണം'; മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി, ദില്ലിയില്‍ കനത്ത സുരക്ഷ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 06:35 AM
പങ്കുവെക്കുക:
'വിളിപ്പുറത്ത് ഉണ്ടാകണം'; മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി, ദില്ലിയില്‍ കനത്ത സുരക്ഷ
'വിളിപ്പുറത്ത് ഉണ്ടാകണം'; മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി, ദില്ലിയില്‍ കനത്ത സുരക്ഷകേരളപ്രഭാതം

ഇന്ത്യാസഖ്യ നേതാക്കൾ മിന്നൽ സമരങ്ങൾക്ക് തയ്യാറെടുക്കാൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ ഇന്നും പ്രതിഷേധ സാധ്യത. സമരം പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനുള്ളിൽ ശക്തമായ മുന്നേറ്റം നടത്താൻ എംപിമാരും ഇന്ത്യാസഖ്യ നേതാക്കളും തയ്യാറായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിർദ്ദേശിച്ചു. 'വിളിപ്പുറത്ത് ഉണ്ടാകണം' എന്നാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.

സുപ്രീംകോടതിയിലെ തുടർനടപടികൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് ഇന്ത്യാസഖ്യത്തിലെ മറ്റ് കക്ഷികൾ. അതേസമയം, ജന്തർമന്തർ വളയാൻ വിവിധ സംഘടനകൾ രഹസ്യ നീക്കം നടത്തുന്നതായി ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

കനത്ത പ്രക്ഷോഭ സാധ്യതയുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ ഒക്ടോബർ 20 വരെ കേന്ദ്രസേനകളുടെ സാന്നിധ്യം തുടരണമെന്ന് ദില്ലി പൊലീസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് 273 കമ്പനി കേന്ദ്രസേനയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് ഔദ്യോഗിക കത്തയച്ചു.

മറുവശത്ത്, ജന്തർമന്തറിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ സിജെപി (CJP) നേതാക്കളെ കോടതി റിമാൻഡ് ചെയ്തു. നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് വിട്ടത്. ഇവരെ ഉടൻ തന്നെ ജയിലിലേക്ക് മാറ്റും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)