2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ബെംഗളുരുവിലും സമരത്തീ… 'SIR റദ്ദാക്കും വരെ പോരാട്ടം'; സിജെപിക്ക് പിന്തുണയുമായി ധ്രുവ് റാത്തിയും പ്രകാശ് രാജും

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 06:14 PM
പങ്കുവെക്കുക:
ബെംഗളുരുവിലും സമരത്തീ… 'SIR റദ്ദാക്കും വരെ പോരാട്ടം'; സിജെപിക്ക് പിന്തുണയുമായി ധ്രുവ് റാത്തിയും പ്രകാശ് രാജും
ബെംഗളുരുവിലും സമരത്തീ… 'SIR റദ്ദാക്കും വരെ പോരാട്ടം'; സിജെപിക്ക് പിന്തുണയുമായി ധ്രുവ് റാത്തിയും പ്രകാശ് രാജുംകേരളപ്രഭാതം

ബെംഗളുരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി സിജെപി. സിജെപി സംഘടിപ്പിച്ച 'പീപ്പിള്‍സ് ട്രിബ്യൂണല്‍' പ്രതിഷേധത്തിന് പിന്തുണയുമായി യൂട്യൂബര്‍ ധ്രുവ് റാത്തി, നടന്‍ പ്രകാശ് രാജ്, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് എന്നിവരും ബെംഗളുരുവിലെ ഫ്രീഡം പാര്‍ക്കിലെത്തി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന മുദ്രാവാക്യവുമായി രണ്ടായിത്തോളം പേരാണ് പാര്‍ക്കില്‍ തടിച്ചുകൂടിയത്.

സര്‍ക്കാരിനെ മാറ്റാനല്ല താന്‍ പ്രതിഷേധത്തിനെത്തിയത് എന്നാണ് പ്രതിഷേധത്തിനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ധ്രുവ് റാത്തി പറഞ്ഞത്. അത്തരം ചില പ്രചരണം ചിലര്‍ നടത്തുന്നുണ്ടെന്നും ഇത് തന്റെ ആദ്യ പ്രതിഷേധ സമരമാണെന്നും ധ്രുവ് റാത്തി പറഞ്ഞു. വോട്ട് മോഷണം നടന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുവരെ പോലും മരിച്ചവരാക്കി. ഗ്യാനേഷ് കുമാറിനെക്കാള്‍ വഞ്ചകന്‍ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' ആശയത്തെ വിമര്‍ശിച്ചാണ് അഭിജീത്ത് ദീപ്‌കെ സംസാരിച്ചത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)