2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സൗരവ് ദാസിനെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷകൻ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് എതിരെ നടത്തിയ പരാമർശത്തിന് പിന്നാലെ നീക്കം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 05:31 AM
പങ്കുവെക്കുക:
സൗരവ് ദാസിനെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷകൻ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് എതിരെ നടത്തിയ പരാമർശത്തിന് പിന്നാലെ നീക്കം
സൗരവ് ദാസിനെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷകൻ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് എതിരെ നടത്തിയ പരാമർശത്തിന് പിന്നാലെ നീക്കംകേരളപ്രഭാതം

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ആക്ടിവിസ്റ്റ് സൗരവ് ദാസിനെതിരെ ക്രിമിനൽ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി. സുപ്രീം കോടതി അഭിഭാഷകൻ കൗശിക് ചാറ്റർജിയാണ് അറ്റോർണി ജനറലിന് അപേക്ഷ നൽകിയത്.

​ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ ആക്ടിവിസ്റ്റും കോക്റോച്ച് ജനതാ പാർട്ടി വക്താവുമായ സൗരവ് ദാസിനെതിരെ ക്രിമിനൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി തേടി അറ്റോർണി ജനറലിന് അപേക്ഷ. സുപ്രീം കോടതി അഭിഭാഷകനായ കൗശിക് ചാറ്റർജിയാണ് കേന്ദ്ര അറ്റോർണി ജനറലിന് കത്തുനൽകിയത്.

​സൗരവ് ദാസിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെയും നിഷ്പക്ഷതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ് നയിക്കുന്ന ബെഞ്ചിനെയും മനഃപൂർവം അപകീർത്തിപ്പെടുത്താനാണ് ഇതിലൂടെ ശ്രമിച്ചതെന്നും ആരോപണമുണ്ട്.

​അറ്റോർണി ജനറലിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് സൗരവ് ദാസിനെതിരെ സുപ്രീം കോടതിയിൽ ഔദ്യോഗികമായി അലക്ഷ്യ ഹർജി ഫയൽ ചെയ്യുമെന്ന് അഭിഭാഷകൻ കൗശിക് ചാറ്റർജി അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)