2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

3 ലക്ഷം ജനനങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വത; രണ്ട് തലകളുമായി കുഞ്ഞ് ജനിച്ചു, ആരോഗ്യസ്ഥിതി നിരീക്ഷിച്ച് ഡോക്ടർമാർ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 04:57 AM
പങ്കുവെക്കുക:
3 ലക്ഷം ജനനങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വത; രണ്ട് തലകളുമായി കുഞ്ഞ് ജനിച്ചു, ആരോഗ്യസ്ഥിതി നിരീക്ഷിച്ച് ഡോക്ടർമാർ
3 ലക്ഷം ജനനങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വത; രണ്ട് തലകളുമായി കുഞ്ഞ് ജനിച്ചു, ആരോഗ്യസ്ഥിതി നിരീക്ഷിച്ച് ഡോക്ടർമാർകേരളപ്രഭാതം

ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ രണ്ട് തലകളും ഒരു ശരീരവുമുള്ള 'ഡൈസെഫാലിസ് പാരപാഗസ്' അവസ്ഥയിലുള്ള അപൂർവ്വ കുഞ്ഞ് ജനിച്ചു. മൂന്ന് ലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന ഈ അവസ്ഥയിൽ പിറന്ന കുഞ്ഞ്, ബെർഹാംപൂർ എംകെസിജി മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ്.

കന്ധമാൽ: ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ വൈദ്യശാസ്ത്രത്തെവരെ വിസ്മയിപ്പിച്ചുകൊണ്ട് അപൂർവ്വമായ ജന്മം. രണ്ട് തലകളും രണ്ട് കഴുത്തുകളും എന്നാൽ ഒരു ശരീരം മാത്രവുമുള്ള അപൂർവ്വ അവസ്ഥയിലാണ് കുഞ്ഞ് പിറന്നത്. കഴിഞ്ഞ ശനിയാഴ്ച (ഒക്ടോബർ 10) സിസേറിയനിലൂടെയാണ് കുഞ്ഞ് പുറത്തേക്ക് വന്നത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്പെഷ്യൽ നവജാത ശിശു പരിചരണ വിഭാഗത്തിലേക്ക് (എസ്‌എൻസിയു) കുട്ടിയെ മാറ്റിയിരിക്കുകയാണ്.

വൈദ്യശാസ്ത്ര ലോകത്ത് 'ഡൈസെഫാലിസ് പാരപാഗസ്' (Dicephalus parapagus) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കന്ധമാൽ ജില്ലയിലെ തുമുദിബന്ധ് പ്രദേശവാസിയായ ഒരു ദിവസക്കൂലി തൊഴിലാളിയുടെ ആദ്യത്തെ കുഞ്ഞാണിത്. ഗർഭകാലം പൂർത്തിയാകുന്നതിന് മുൻപ്, അതായത് 32 ആഴ്ച മാത്രം വളർച്ചയെത്തിയപ്പോഴാണ് കുട്ടി ജനിച്ചത്. ഒരു ജോടി കൈകളും കാലുകളുമാണ് ഈ ആൺകുട്ടിക്കുള്ളത്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ സങ്കീർണ്ണ ഘടനയും നിലവിലെ ആരോഗ്യസ്ഥിതിയും സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ മെഡിക്കൽ സംഘം വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ് കുഞ്ഞ് കഴിയുന്നത്.

അപൂർവ്വങ്ങളിൽ അപൂർവ്വമായി, അതായത് മൂന്ന് ലക്ഷം ജനനങ്ങളിൽ ഒന്നിൽ മാത്രമാണ് സമാനമായ രീതിയിലുള്ള കുട്ടികളുടെ ജനനം ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ഒഡിഷയിൽ ഏറെ ചർച്ചയായ ഒട്ടേറെ പ്രത്യേകതകളുള്ള ജഗ-കലിയ സഹോദരങ്ങളുടെ വാർത്തയും ഈ സംഭവത്തോടെ വീണ്ടും മാധ്യമങ്ങളിൽ സജീവ ചർച്ചയായിരിക്കുകയാണ്. കുഞ്ഞിന്‍റെ ആരോഗ്യനില അതീവ നിർണായകമായതിനാൽ, അടുത്ത ദിവസങ്ങളിലെ സമഗ്രമായ പരിശോധനകൾക്ക് ശേഷമേ തുടർചികിത്സ സംബന്ധിച്ച് ഡോക്ടർമാർ അന്തിമ തീരുമാനമെടുക്കൂ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)