2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി; പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി ദില്ലി പൊലീസ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 03:20 PM
പങ്കുവെക്കുക:
ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി; പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി ദില്ലി പൊലീസ്
ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി; പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി ദില്ലി പൊലീസ്കേരളപ്രഭാതം

ദില്ലി ജന്തർമന്തറിൽ വിലക്ക് ലംഘിച്ച് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ മിന്നൽ സമരത്തിനിടയിൽ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, നഗരത്തിൽ വിവിധ വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു.

ദില്ലി: പൊലീസ് നിരോധനാജ്ഞ നിലനില്‍ക്കുന്ന ദില്ലി ജന്തര്‍മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) മിന്നല്‍ പ്രതിഷേധം. പൊലീസിന്‍റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ച് പാര്‍ലമെന്‍റ് സ്ട്രീറ്റിന് സമീപമുള്ള ഇടവഴിയിലൂടെ മതിൽകടന്നെത്തിയ പ്രവര്‍ത്തകരാണ് ജന്തര്‍മന്തറിനുള്ളില്‍ കുത്തിയിരുന്ന് സമരം നടത്തിയത്. ദേശീയ പതാക വീശി മുദ്രാവാക്യം വിളിച്ചയുടന്‍ വന്‍ പൊലീസ് സന്നാഹമെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.

ജാമ്യ വ്യവസ്ഥകളും കനത്ത സുരക്ഷാ വിലക്കുകളും ലംഘിച്ചായിരുന്നു സി.ജെ.പി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഹിങ്ക്യ ഷിന്‍ഡേ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന യാതൊരു നടപടിയും ഉണ്ടാകരുതെന്ന കര്‍ശന ജാമ്യ വ്യവസ്ഥയാണ് ഇവര്‍ ലംഘിച്ചത്. സമരം നടക്കവെ, ജന്തര്‍മന്തര്‍ സമരവേദി തിരിച്ചുപിടിച്ചെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടെ പ്രവേശിക്കാമെന്നും സൗരവ് ദാസ് സമൂഹമാധ്യമമായ 'എക്സി'ല്‍ കുറിച്ചു.

പ്രതിഷേധത്തിന് പിന്നാലെ സി.ജെ.പി പോളിസി വിഭാഗം പ്രതിനിധി മെഹര്‍ പശ്രീച സി.പി.എം ആസ്ഥാനമായ എച്ച്.കെ.എസ് ഭവനില്‍ മാധ്യമങ്ങളെ കണ്ടു. ജന്തര്‍മന്തര്‍ തന്നെ സമരവേദിയായി തുടരണമെന്ന ആവശ്യത്തില്‍ നിന്ന് യാതൊരു പിന്മാറ്റവുമില്ലെന്ന് അവര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പേരെടുത്ത് പരാമര്‍ശിക്കാത്തതില്‍ പരാതിയില്ലെന്നും ഇന്നലെ നടന്ന മാര്‍ച്ചില്‍ തങ്ങള്‍ പങ്കെടുത്തിരുന്നുവെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധവും സംഘര്‍ഷവും

അതിനിടെ, തലസ്ഥാനത്ത് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം ശക്തമാക്കി. കൊണാട്ട് പ്ലേസില്‍ എന്‍.എസ്.യു.ഐ ദേശീയ അധ്യക്ഷന്‍ വിനോദ് ജാക്കറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ജന്‍പഥില്‍ എ.ഐ.എസ്.എഫ്, എ.ഐ.ഐ.എഫ്, ദിശ എന്നീ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

കൊണാട്ട് പ്ലേസില്‍ നിന്ന് ജന്തര്‍മന്തറിലേക്കുള്ള വഴിയിലെ ബാരിക്കേഡുകള്‍ മറികടക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് റോഡ് ഉപരോധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കൊണാട്ട് പ്ലേസിന്റെ വിവിധ ഭാഗങ്ങളിലും ജന്‍പഥ് റോഡിലുമാണ് ഇന്ന് സംഘര്‍ഷഭരിതമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)