2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു; മുൻ ജീവനക്കാരൻ പിടിയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 03:55 AM
പങ്കുവെക്കുക:
വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു; മുൻ ജീവനക്കാരൻ പിടിയിൽ
വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു; മുൻ ജീവനക്കാരൻ പിടിയിൽകേരളപ്രഭാതം

ഹൈദരാബാദിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരിയായ താഹിറ ബാനുവിനെ (35) മുൻ ജീവനക്കാരനായ മുഹമ്മദ് ഇബ്രാഹിം കുത്തിക്കൊന്നു. ബന്ധത്തിൽനിന്ന് അകന്നതാണ് കൊലപാതക കാരണമെന്ന് പ്രതി മൊഴി നൽകിയതായും, ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു.

ഹൈദരാബാദ്: വസ്ത്രവ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരിയെ മുൻ ജീവനക്കാരൻ കുത്തിക്കൊന്നു. ചഞ്ചൽഗുഡ സ്വദേശി താഹിറ ബാനു (35) ആണ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ മുഹമ്മദ് ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് അസംപുരയിലെ 'മൻഹ' വസ്ത്രവ്യാപാര സ്ഥാപനത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.

ശനിയാഴ്ച രാത്രി 9.40-ഓടെ കടയിലേക്ക് അതിക്രമിച്ചുകയറിയ പ്രതി, കയ്യിൽ കരുതിയ കത്തിയുപയോഗിച്ച് താഹിറ ബാനുവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രണയാഭ്യർത്ഥനയും അകൽച്ചയും കൊലപാതകത്തിലേക്ക്

ഒന്നിച്ചു ജോലി ചെയ്തിരുന്ന കാലത്ത് താനും താഹിറ ബാനുവും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും, എന്നാൽ യുവതി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറി അകലം പാലിച്ചതാണ് കൊലപാതകത്തിന് കാരെന്നുമാണ് പ്രതിയുടെ മൊഴി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതിയായ മുഹമ്മദ് ഇബ്രാഹിം.

പ്രതിയുടെ മൊഴികൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണെന്നും കൊലപാതകത്തിന്റെ യഥാർത്ഥ കാരണം ഇനിയും പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, ജനരോഷത്തിനും ആക്രമണത്തിനും സാധ്യതയുള്ളതിനാൽ പ്രതിയെ പിന്നീട് മലകാപേട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)