2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യവുമായി സിജെപി; അഭിജീത്ത് ദീപ്കെ മുദ്രവാക്യം ചൊല്ലിക്കൊടുത്തു

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 03:51 PM
പങ്കുവെക്കുക:
പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യവുമായി സിജെപി; അഭിജീത്ത് ദീപ്കെ മുദ്രവാക്യം ചൊല്ലിക്കൊടുത്തു
പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യവുമായി സിജെപി; അഭിജീത്ത് ദീപ്കെ മുദ്രവാക്യം ചൊല്ലിക്കൊടുത്തുകേരളപ്രഭാതം


ബെംഗളൂരു: പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യവുമായി സിജെപി. പ്രധാനമന്ത്രി കള്ളനെന്ന് മുദ്രവാക്യം. അഭിജീത്ത് ദീപ്കെ മുദ്രവാക്യം ചൊല്ലിക്കൊടുത്തു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ കർണാടകത്തിൽ വോട്ടർമാരെ ഒഴിവാക്കിയ നടപടിയിൽ ബെംഗളൂരുവിൽ പ്രതിഷേധം തുടങ്ങി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ ചവറ്റുകൊട്ടയിലെറിയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന ജനകീയ കോടതിക്ക് ശേഷം വനിതകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചപ്പൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി വ്യക്തമാക്കിയിട്ടുണ്ട്. അഭിജീത്ത് ദീപ്കെ, സൗരവ് ദാസ്, നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് തുടങ്ങിയവർ പങ്കെടുക്കുന്നു.

ഏത് രാഷ്‌ട്രീയ പാർട്ടിയ്ക്ക് വേണമെങ്കിലും വോട്ട് ചെയ്യാം. അത് ഓരോരുത്തരുടെ അവകാശമെന്ന് പ്രകാശ് രാജ് പറഞ്ഞു. അത് നിഷേധിക്കുകയാണ് എസ് ഐ ആർ. എസ് ഐ ആർ റദ്ദാക്കണം. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണം. ഇതൊരു സാംപിൾ മാത്രം. എസ് ഐ ആർ റദ്ദാക്കും വരെ പോരാടും. സമാധാന പരമായി പോരാടും. ജനങ്ങൾക്ക് ഒരു പ്രശ്‌നം വന്നാൽ എല്ലാവരും ഒരുമിച്ച് ഇറങ്ങും.അതാണ് കർണാടകയുടെ പ്രത്യേകതയെന്നും പ്രകാശ് രാജ് പറഞ്ഞു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)