2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അഭിജീത്തിന് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കാമെന്ന് ദില്ലി പോലീസ്, മുത്തശ്ശിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 04:09 PM
പങ്കുവെക്കുക:
അഭിജീത്തിന് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കാമെന്ന് ദില്ലി പോലീസ്, മുത്തശ്ശിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാം
അഭിജീത്തിന് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കാമെന്ന് ദില്ലി പോലീസ്, മുത്തശ്ശിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാംകേരളപ്രഭാതം

ദില്ലി:കസ്റ്റഡിയിലുള്ള കോക്ക്റോച്ച് ജനത പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്കെയ്ക്ക് മുത്തശ്ശിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ യാത്രാസൗകര്യമൊരുക്കാമെന്ന് ദില്ലി പോലീസ്. മരണവിവരം മറച്ചുവെച്ചെന്ന സോഷ്യൽ മീഡിയ പ്രചാരണം തള്ളിയ പോലീസ്, മാനുഷിക പരിഗണനയോടെയാണ് വിവരമറിയിച്ചതെന്നും വ്യക്തമാക്കി.

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ സമരത്തിനിടെ ദില്ലിയിൽ പോലീസിന്റെ കസ്റ്റഡിയിലുള്ള കോക്ക്റോച്ച് ജനത പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്കെയ്ക്ക് മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ വസതിയിൽ വെച്ച് അന്തരിച്ച മുത്തശ്ശി സാവിത്രിഭായ് ശങ്കറാവു ദീപ്കെയുടെ (85) സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണ് മാനുഷിക പരിഗണന മുൻനിർത്തി പോലീസ് യാത്രാസൗകര്യങ്ങൾ വാഗ്ദാനം ചെയ്തത്.

അഭിജീതിനെ മുത്തശ്ശിയുടെ മരണവിവരം അറിയിച്ചില്ലെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ ദില്ലി പോലീസ് ഔദ്യോഗികമായി തള്ളി. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് അദ്ദേഹത്തെ കാര്യം ധരിപ്പിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

നാളെ (ഞായർ) രാവിലെ 10 മണിക്ക് ഹിംഗോളിയിലെ സ്വന്തം ഗ്രാമത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ചടങ്ങുകളിൽ പങ്കെടുക്കാനായി നാട്ടിലേക്ക് മടങ്ങണമോ അതോ ദില്ലിയിൽ തുടരണമോ എന്ന തീരുമാനം അഭിജീത് ദീപ്കെയ്ക്ക് വിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സമരത്തിന്റെ ഭാഗമായി ദില്ലിയിലെത്തിയപ്പോഴാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)