മുറിവുകളിൽ ഉപ്പ് തേച്ചു,തലകീഴായി കെട്ടിത്തൂക്കി;BJPMLAയുടെ വീട്ടിൽ ക്രൂരമായി ഉപദ്രവിക്കപ്പെട്ടുവെന്ന് യുവാക്കൾ
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 12, തിങ്കൾ | 10:39 AM
പങ്കുവെക്കുക:

ലഖ്നൗ: സ്വർണാഭരണം മോഷ്ടിച്ചെന്ന് ആരോപിച്ച് യുപിയിലെ ബിജെപി എംഎൽഎയുടെ വീട്ടിൽ മൂന്ന് യുവാക്കളെ തടവിലാക്കി ക്രൂരമായി ഉപദ്രവിച്ചെന്ന് ആരോപണം. സംഭവത്തിൽ മൊറാദാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിജെപി എംഎൽഎ സുശാന്ത് സിങ്ങിന്റെ മകന്റെ സ്വർണ ബ്രേസ്ലെറ്റ് കാണാതായതുമായി ബന്ധപ്പെട്ടാണ് സംഭവമെന്നാണ് യുവാക്കൾ ആരോപിക്കുന്നത്. ആറു പേർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഇതിൽ എംഎൽഎയുടെ സഹായികളും മറ്റ് ഒമ്പതോളം തിരിച്ചറിയാൻ കഴിയാത്ത വ്യക്തികളുമുണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല. അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് മൊറാദാബാദ് എസ്പി (റൂറൽ) കുനവാർ ആകാശ് സിങ് പ്രതികരിച്ചു.
പങ്കുവെക്കുക:




