2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അതിക്രമ ദൃശ്യങ്ങൾ പകർത്തിയ പള്ളി വികാരിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്;ദൃശ്യങ്ങൾ പങ്കുവെച്ച് ജെയ്ക് സി തോമസ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 11, ഞായർ | 12:58 PM
പങ്കുവെക്കുക:
അതിക്രമ ദൃശ്യങ്ങൾ പകർത്തിയ പള്ളി വികാരിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്;ദൃശ്യങ്ങൾ പങ്കുവെച്ച് ജെയ്ക് സി തോമസ്
അതിക്രമ ദൃശ്യങ്ങൾ പകർത്തിയ പള്ളി വികാരിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്;ദൃശ്യങ്ങൾ പങ്കുവെച്ച് ജെയ്ക് സി തോമസ്കേരളപ്രഭാതം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൻ്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതായി പള്ളി വികാരി. ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ വികാരി ബിജു സേവ്യറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി, ജെയ്ക് സി തോമസ് എന്നിവരോടാണ് പള്ളി വികാരി ഇക്കാര്യം പറയുന്നത്. ബിജു സേവ്യറുമായി സംസാരിക്കുന്ന വീഡിയോ ജെയ്ക് സി തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ 36 വര്‍ഷമായി താന്‍ ഡല്‍ഹിയിലുണ്ടെന്നാണ് ബിജു സേവ്യര്‍ വീഡിയോയില്‍ പറയുന്നത്. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് ബിജു സേവ്യർ പറഞ്ഞു. അവനെയും കയറ്റിക്കോളാന്‍ പറഞ്ഞ് തന്നെ വണ്ടിയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് മോശമായ ഭാഷാപ്രയോഗങ്ങളുണ്ടായി. ഇതിനിടെ വഴിയില്‍ തന്നെ ഇറക്കിവിടുകയായിരുന്നുവെന്നും പള്ളി വികാരി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ അവരുടെ കുഴിതോണ്ടുകയാണ്. മോദി ഭരണത്തിന്റെ അവസാന നിമിഷങ്ങളാണിതെന്നും ബിജു സേവ്യര്‍ പറഞ്ഞു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)