2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ദീപാവലി മധുരപലഹാരങ്ങള്‍ അയക്കൂ; അഡ്രസ് പങ്കുവച്ചതേ ഓര്‍മയുള്ളു, ക്യാഷ് ഓണ്‍ ഡെലിവറിയായി എത്തിയത് ബിരിയാണി മുതല്‍ ടിവി വരെ, പാവം വീരമണി!

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 09:04 AM
പങ്കുവെക്കുക:
ദീപാവലി മധുരപലഹാരങ്ങള്‍ അയക്കൂ; അഡ്രസ് പങ്കുവച്ചതേ ഓര്‍മയുള്ളു, ക്യാഷ് ഓണ്‍ ഡെലിവറിയായി എത്തിയത് ബിരിയാണി മുതല്‍ ടിവി വരെ, പാവം വീരമണി!
ദീപാവലി മധുരപലഹാരങ്ങള്‍ അയക്കൂ; അഡ്രസ് പങ്കുവച്ചതേ ഓര്‍മയുള്ളു, ക്യാഷ് ഓണ്‍ ഡെലിവറിയായി എത്തിയത് ബിരിയാണി മുതല്‍ ടിവി വരെ, പാവം വീരമണി!കേരളപ്രഭാതം


ദീപാവലി മധുരപലഹാരങ്ങള്‍ അയക്കാന്‍ തന്റെ വിലാസം പങ്കുവച്ചതിനെ തുടര്‍ന്ന് പുലിവാല് പിടിച്ച് ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍. മധുരയിലെ തന്റെ വീട്ടുവിലാസവും ഫോണ്‍ നമ്പറും ഇന്‍സ്റ്റയിലൂടെ പങ്കുവച്ചത് മാത്രമേ ഇന്‍ഫ്‌ളുവന്‍സറായ വീരമണിക്ക് ഓര്‍മയുള്ളൂ. പിന്നാലെ വീരമണിയെ തേടി എത്തിയത്. ക്യാഷ് ഓണ്‍ ഡെലിവറിയുടെ പെരുമഴ. ലക്ഷകണക്കിന് രൂപയുടെ ടിവിയും ഫ്രിഡ്ജുകളും വീട്ടിലേക്ക് കാഷ് ഓണ്‍ ഡെലിവറിയായി വന്നതോടെ നാട്ടുവിട്ടു പോകുകയാണെന്നാണ് വീരമണി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ആദ്യം ചെറിയ സമ്മാനങ്ങളാണ് വന്നുതുടങ്ങിയത്. എന്നാല്‍, പിന്നീട് കളി മാറി. കാഷ് ഓണ്‍ ഡെലിവറിയായി ലക്ഷക്കണക്കിന് രൂപയുടെ ഗൃഹോപകരണങ്ങള്‍ എത്തിത്തുടങ്ങി. കയ്യില്‍ പണം ഇല്ലെന്ന് പറഞ്ഞും ഡെലിവറി ഏജന്റുമാരെ പറഞ്ഞയച്ചും വീരമണി ഒരു വഴിയായി. വരുന്ന ഏജന്റുമാര്‍ വലിയ വാഹനങ്ങള്‍ വിളിച്ചാണ് സാധനങ്ങളുമായി വീരമണിയുടെ വീട്ടിലേക്കെത്തിയത്. ഇതോടെ ഏജന്റുമാരുടെ ചീത്തവിളിയും വീരമണി കേള്‍ക്കേണ്ടി വന്നു.തന്നെ ഉപദ്രവിക്കരുതെന്നും തമാശയ്ക്ക് ഡെലിവറി അയയ്ക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് വീരമണി വിഡിയോ പോസ്റ്റ് ചെയ്‌തെങ്കിലും കാഷ് ഓണ്‍ ഡെലിവറികള്‍ വന്നുകൊണ്ടേയിരുന്നു. ഇപ്പോള്‍ നാട് വിട്ടു പോകുകയാണെന്ന വിഡിയോ പോസ്റ്റ് ചെയ്ത് ഫോണും ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ് വീരമണി.

അതിനിടെ സൈനിക ടാങ്കും റോക്കറ്റും വരെ വീരമണിയുടെ പേരില്‍ കാഷ് ഓണ്‍ ഡെലിവറിക്ക് എത്തിയെന്ന തരത്തില്‍ വ്യാജ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ കറങ്ങി നടക്കുന്നുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)