'സമരം തുടരും', മൂന്നാം ദിനവും ആളിക്കത്തി പ്രതിഷേധം, രാജ്ഘട്ടില് പ്രാര്ത്ഥന നടത്തി മടങ്ങി
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം കൂടുതല് ശക്തമാകുന്ന കാഴ്ചയാണ് ഇന്ന് രാജ്യ തലസ്ഥാനത്ത് കണ്ടത്. ഇന്ഡ്യ സഖ്യം ഒറ്റക്കെട്ടായാണ് രാജ്ഘട്ടിലേക്ക് പ്രതിഷേധ മാര്ച്ച് നടത്തിയത്. ഗാന്ധി സ്മൃതി മണ്ഡപത്തില് പുഷ്പാര്ച്ചന നടത്തിയ ശേഷമാണ് സമരം ഇന്നത്തേക്ക് അവസാനിപ്പിച്ചത്.
സമാധാന സമരമായിരിക്കും ഇന്ന് നടത്തുകയെന്ന് കോണ്ഗ്രസ് വ്യക്തമാക്കിയിരുന്നു. സമരം തുടരുമെന്നും ഗ്യാനേഷ് കുമാറിന്റെ രാജി ഇല്ലാതെ പ്രതിഷേധത്തില് നിന്ന് പിന്മാറില്ലെന്നും നേതാക്കള് വ്യക്തമാക്കി. ഡല്ഹിയില് തുടരണമെന്ന് കോണ്ഗ്രസ് എംപിമാര്ക്ക് എഐസിസി നിര്ദേശം നല്കിയിട്ടുണ്ട്. മമത ബാനര്ജിയെയും ഉദ്ധവ് താക്കറെയെയും തേജസ്വി യാദവിനെയും ഉള്പ്പെടെ നാളെ പ്രതിഷേധത്തില് പങ്കെടുക്കുന്നതിനായി രാഹുല് ഗാന്ധി ക്ഷണിച്ചിട്ടുണ്ട്




