2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സിജെപിക്കെതിരെ പ്രതിരോധമൊരുക്കാനുള്ള നീക്കം, റെയിൽവേ റദ്ദാക്കിയത് 245 സർവീസുകൾ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 02:58 PM
പങ്കുവെക്കുക:
സിജെപിക്കെതിരെ പ്രതിരോധമൊരുക്കാനുള്ള നീക്കം, റെയിൽവേ റദ്ദാക്കിയത് 245 സർവീസുകൾ
സിജെപിക്കെതിരെ പ്രതിരോധമൊരുക്കാനുള്ള നീക്കം, റെയിൽവേ റദ്ദാക്കിയത് 245 സർവീസുകൾകേരളപ്രഭാതം

സി.ജെ.പി. സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിലേക്കുള്ള പ്രധാന സർവീസുകൾ ഉൾപ്പെടെ 245 ട്രെയിനുകൾ റെയിൽവേ പൂർണ്ണമായി റദ്ദാക്കി. എന്നാൽ കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ദീർഘദൂര വണ്ടികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡൽഹി: സി.ജെ.പി. പ്രഖ്യാപിച്ച സമരത്തെ പ്രതിരോധിക്കാൻ റെയിൽവേയുടെ മുൻകരുതൽ നടപടി; രാജ്യത്ത് 245 ട്രെയിൻ സർവീസുകൾ പൂർണ്ണമായി റദ്ദാക്കി. ഡൽഹിയിലേക്കും തിരിച്ചുമുള്ള സർവീസുകളെയാണ് തീരുമാനം കാര്യമായി ബാധിച്ചിട്ടുള്ളത്.

റദ്ദാക്കിയവയിൽ 75 മെയിൽ/എക്സ്പ്രസ് ട്രെയിനുകളും 170 പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടുന്നു. രാജധാനി, ശതാബ്ദി, തേജസ്, ഹംസഫർ തുടങ്ങിയ പ്രീമിയം ട്രെയിൻ സർവീസുകളും ഇതിൽ പെടുന്നുണ്ട്.

ബീഹാറിൽ നിന്നുള്ള മഗധ് എക്സ്പ്രസ്, സമ്പൂർണ്ണ ക്രാന്തി എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, ഉത്തർപ്രദേശിൽ നിന്നുള്ള കാൺപൂർ - ന്യൂഡൽഹി ശതാബ്ദി, പ്രയാഗ്രാജ് എക്സ്പ്രസ്, ശ്രംശക്തി എക്സ്പ്രസ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന സർവീസുകളാണ് നിർത്തിവച്ചത്.

അതേസമയം, തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ദീർഘദൂര സർവീസുകളെ റദ്ദാക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്നുള്ള തേജസ് രാജധാനി അടക്കമുള്ള പ്രമുഖ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തുകയും മറ്റു ചിലവയുടെ യാത്രാദൂരം ചുരുക്കുകയും ചെയ്തിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)