2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

എയർടെൽ പോസ്റ്റ്‍പെയിഡ് പ്ലാനുകളിലെ ഈ പുതിയ മാറ്റം അറിഞ്ഞോ?

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 11:47 AM
പങ്കുവെക്കുക:
എയർടെൽ പോസ്റ്റ്‍പെയിഡ് പ്ലാനുകളിലെ ഈ പുതിയ മാറ്റം അറിഞ്ഞോ?
എയർടെൽ പോസ്റ്റ്‍പെയിഡ് പ്ലാനുകളിലെ ഈ പുതിയ മാറ്റം അറിഞ്ഞോ?കേരളപ്രഭാതം

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വൻ മാറ്റം: വർഷത്തിൽ ഒരു വിദേശയാത്രയ്ക്ക് ഇനി സൗജന്യ റോമിങ് ഒക്ടോബർ എട്ടു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പ്ലാനുകൾ പ്രകാരം ഉപഭോക്താക്കൾക്ക് 5 ജിബി ഡാറ്റയും കോളുകളും അടങ്ങുന്ന 5 ദിവസത്തെ സൗജന്യ അന്താരാഷ്ട്ര റോമിങ് പാക്ക് ലഭിക്കും.

ഉപഭോക്താക്കൾക്കായി പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ എയർടെൽ. ഒക്ടോബർ എട്ടു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പ്ലാനുകൾ പ്രകാരം ഉപഭോക്താക്കൾക്ക് വർഷത്തിൽ ഒരു അന്താരാഷ്ട്ര യാത്രയ്ക്ക് സൗജന്യ റോമിങ് ആനുകൂല്യം ലഭിക്കും. നിലവിൽ നൽകി വരുന്ന സേവനങ്ങൾക്കു പുറമെയാണിത്.

അഞ്ചു ദിവസത്തേക്ക് 5 ജിബി ഡാറ്റ, 60 മിനിറ്റ് കോളുകൾ, 25 ഔട്ട്ഗോയിങ് എസ്.എം.എസുകൾ, സൗജന്യ ഇൻകമിങ് എസ്.എം.എസുകൾ എന്നിവ ഉൾപ്പെടുന്നതാണ് സൗജന്യ റോമിങ് പാക്ക്. വിദേശയാത്രയ്ക്കിടെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഈ അഞ്ചു ദിവസത്തെ പാക്ക് ആക്ടിവേറ്റ് ചെയ്യാം. ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ മുഴുവൻ അംഗങ്ങൾക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

അൺലിമിറ്റഡ് ഡാറ്റ, കോളുകൾ എന്നിവയ്ക്ക് പുറമെ സ്പാം-സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുള്ള സുരക്ഷാ ഫീച്ചറുകളും പുതിയ പ്ലാനുകളുടെ പ്രത്യേകതയാണ്. തിരഞ്ഞെടുത്ത പ്ലാനുകൾക്കൊപ്പം ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ഐക്ലൗഡ് പ്ലസ്, ഗൂഗിൾ വൺ, എക്സ്ട്രീം പ്ലേ പ്രീമിയം തുടങ്ങിയ പ്രമുഖ ഒ.ടി.ടി സബ്സ്ക്രിപ്ഷനുകളും ലഭിക്കും.

പ്ലാനുകളും നിരക്കുകളും:

  • ₹499 (ഇൻഡിവിജ്വൽ പ്ലാൻ): അൺലിമിറ്റഡ് ഡാറ്റ, കോളുകൾ, സുരക്ഷാ ഫീച്ചറുകൾ, എക്സ്ട്രീം പ്ലേ പ്രീമിയം, ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ.

  • ഫാമിലി പ്ലാനുകൾ: ₹749 (2 അംഗങ്ങൾ), ₹1,049 (3 അംഗങ്ങൾ), ₹1,249 / ₹1,449 (4 അംഗങ്ങൾ), ₹1,799 (5 അംഗങ്ങൾ).

ഫാമിലി പ്ലാനുകളിലെ ഓരോ സിമ്മിനും വർഷത്തിലൊരിക്കൽ സൗജന്യ അന്താരാഷ്ട്ര റോമിങ് ആനുകൂല്യം ലഭിക്കും. നിലവിലെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പ് വഴിയോ തൊട്ടടുത്ത എയർടെൽ സ്റ്റോർ സന്ദർശിച്ചോ പുതിയ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാം. പുതിയ ഉപഭോക്താക്കൾക്കും ആപ്പ് അല്ലെങ്കിൽ സ്റ്റോർ വഴി കണക്ഷൻ സ്വന്തമാക്കാവുന്നതാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)