2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇനിയും കുറയുമോ? സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 06:46 AM
പങ്കുവെക്കുക:
ഇനിയും കുറയുമോ? സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
ഇനിയും കുറയുമോ? സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞുകേരളപ്രഭാതം

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; 22 കാരറ്റ് സ്വർണം ഗ്രാമിന് 13,590 രൂപയിലും പവന് 1,08,720 രൂപയിലുമെത്തി. വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 235 രൂപയായി തുടരുന്നു.

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 95 രൂപയാണ് ബുധനാഴ്ച രാവിലെ കുറഞ്ഞത്. ഇതോടെ ​ഗ്രാമിന് 13,590 രൂപയായും പവന് 1,08,720 രൂപയായും കുറഞ്ഞു. കഴിഞ്ഞദിവസം ​ഗ്രാമിന് 35 രൂപ കുറഞ്ഞിരുന്നു.

18 കാരറ്റ് സ്വർണത്തിനും ബുധനാഴ്ച വില കുറഞ്ഞു. ​ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,165 രൂപയും പവന് 89,320 രൂപയുമാണ് പുതിയ വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,700 രൂപയും പവന് 69,600 രൂപയുമായി. 9 കാരറ്റ് സ്വർണത്തിന് 40 രൂപ കുറഞ്ഞ് ഗ്രാമിന് 5,610 രൂപയും പവന് 44,880 രൂപയുമാണ് ബുധനാഴ്ചത്തെ വില. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ​ഗ്രാമിന് 235 രൂപയാണ് വെള്ളിയുടെ വില.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)