ഇന്നത്തെ കാരുണ്യ പ്ലസ് KN- 644 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് (KN-644) ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തൃശൂരിൽ വിറ്റ PV 975247 എന്ന നമ്പറിന് ലഭിച്ചു. വെറും 50 രൂപ വിലയുള്ള ഈ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് (KN-644) ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്.
ഒരു കോടി രൂപയാണ് ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം. PV 975247 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തൃശൂരിൽ വിറ്റഴിച്ച ടിക്കറ്റിനാണ് ഭാഗ്യം തേടിയെത്തിയത്.
രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PU 673058 എന്ന നമ്പറിനും, മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ PX 717816 എന്ന നമ്പറിനും ലഭിച്ചു. ഇതു കൂടാതെ അയ്യായിരം മുതൽ 100 രൂപ വരെ മറ്റ് സമ്മാനങ്ങളും നൽകുന്നുണ്ട്. വെറും 50 രൂപ മാത്രമാണ് ഭാഗ്യക്കുറിയുടെ വില.




