ഇത് വമ്പൻ ഇറക്കം! 4 ദിവസം കൊണ്ട് സ്വർണത്തിന് കേരളത്തിൽ കുറഞ്ഞത് 2920 രൂപ; ഇന്നത്തെ നിരക്കറിയാം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കഴിഞ്ഞ 10 ദിവസത്തിനിടയിൽ 1,11,040 രൂപ വരെ ഉയർന്ന സ്വർണവില, അന്താരാഷ്ട്ര വിപണിയിലെ ഇടിവിനെ തുടർന്ന് കുറഞ്ഞ് ഒക്ടോബർ 15-ഓടെ 1,08,120 രൂപയായി എത്തി. തുടർച്ചയായ വിലയിടിവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇന്നും കനത്ത ഇടിവ്. അന്താരാഷ്ട്ര വിപണിയിലെ പ്രതികൂല മാറ്റങ്ങളാണ് കേരളത്തിലെ വിപണിയെയും നേരിട്ട് സ്വാധീനിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില തുടർച്ചയായ ഇടിവിലാണ്.
ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്ന് ഗ്രാമിന് 13,515 രൂപയിലും പവന് 1,08,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 2,920 രൂപയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് കേരളത്തിലെയും വിപണിയിൽ പ്രതിഫലിക്കുന്നത്. ഇതിനിടെ, സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപ നിരക്കിലും 10 ഗ്രാമിന് 2,300 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വിപണിയിലെ ഈ തുടർച്ചയായ വിലയിടിവ് സാധാരണക്കാരായ സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസകരമാണ്.




