2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ടാറ്റ ഇലക്ട്രിക് കാർ വാങ്ങിയാൽ ലാഭം എത്രയെന്നറിയാമോ?

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 04:35 PM
പങ്കുവെക്കുക:
ടാറ്റ ഇലക്ട്രിക് കാർ വാങ്ങിയാൽ ലാഭം എത്രയെന്നറിയാമോ?
ടാറ്റ ഇലക്ട്രിക് കാർ വാങ്ങിയാൽ ലാഭം എത്രയെന്നറിയാമോ?കേരളപ്രഭാതം

ദീപാവലി പ്രമാണിച്ച് ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് കാറുകൾക്ക് 3.35 ലക്ഷം രൂപ വരെ വമ്പൻ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്‌സ്. വിവിധ മോഡലുകൾക്ക് 3.35 ലക്ഷം രൂപ വരെ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ആനുകൂല്യം, നിലവിലുള്ള ഉപഭോക്താക്കൾക്കുള്ള ലോയൽറ്റി ബോണസ്, കാർ നിർമാതാക്കളുടെ പ്രത്യേക പിന്തുണ എന്നിവ ഉൾപ്പെടുന്നതാണ് ഉത്സവകാല പാക്കേജ്. മോഡൽ, വേരിയന്റ്, ഉപഭോക്താവിന്റെ യോഗ്യത എന്നിവയ്‌ക്കനുസരിച്ച് തുകയിൽ മാറ്റമുണ്ടാകും.

  • കർവ് ഇ.വി: ഇലക്ട്രിക് നിരയിൽ ഏറ്റവും കൂടുതൽ ഇളവ് കർവ് ഇ.വിക്കാണ്. നോൺ-എക്‌സ് വേരിയന്റുകൾക്ക് 3.35 ലക്ഷം രൂപ വരെയും ക്രിയേറ്റീവ് വേരിയന്റുകൾക്ക് 2.85 ലക്ഷം രൂപ വരെയും എക്‌സ് വേരിയന്റുകൾക്ക് 65,000 രൂപ വരെയും ആനുകൂല്യം ലഭിക്കും.

  • ഹാരിയർ ഇ.വി: ഫിയർലെസ് പ്ലസ്, എംപവേർഡ് വേരിയന്റുകൾക്ക് 2.75 ലക്ഷം രൂപ വരെ ലാഭിക്കാം. ഒരു ലക്ഷം രൂപയുടെ കമ്പനി പിന്തുണ, 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് അല്ലെങ്കിൽ 75,000 രൂപയുടെ സ്‌ക്രാപ്പേജ് ആനുകൂല്യം എന്നിവ ഇതിൽപ്പെടും. ടാറ്റ ഇ.വി ഉടമകൾക്ക് ഒരു ലക്ഷം രൂപ വരെയും പെട്രോൾ/ഡീസൽ വാഹനം ഉള്ളവർക്ക് 50,000 രൂപ വരെയും ലോയൽറ്റി ബോണസുമുണ്ട്.

  • ടിയാഗോ ഇ.വി: ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള പതിപ്പുകൾക്ക് 1.45 ലക്ഷം രൂപ വരെ ഇളവുണ്ട്. ലോങ് റേഞ്ച് എക്‌സ്ടിക്ക് 1.45 ലക്ഷം രൂപ വരെയും എക്‌സ്.സെഡ് പ്ലസിന് 1.25 ലക്ഷം രൂപ വരെയും മീഡിയം റേഞ്ച് വേരിയന്റുകൾക്ക് 65,000 രൂപ വരെയുമാണ് ഓഫർ.

  • പഞ്ച് ഇ.വി: ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള വേരിയന്റുകളിൽ മീഡിയം റേഞ്ചിന് 1.45 ലക്ഷം രൂപ വരെയും ലോങ് റേഞ്ചിന് 1.25 ലക്ഷം രൂപ വരെയും ഇളവ് ലഭിക്കും. എൻട്രി ലെവൽ സ്മാർട്ട് വേരിയന്റിന് 95,000 രൂപ വരെയാണ് ആനുകൂല്യം.

  • നെക്‌സോൺ ഇ.വി: 45,000 രൂപ വരെ ഇളവ് ലഭിക്കും. 10,000 രൂപയുടെ ഗ്രീൻ ബോണസിന് പുറമെ എക്‌സ്‌ചേഞ്ച് ചെയ്യുന്നവർക്ക് 25,000 രൂപയും സ്‌ക്രാപ്പ് ചെയ്യുന്നവർക്ക് 35,000 രൂപയും അധികമായി ലാഭിക്കാം.

ഒക്ടോബറിൽ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിതെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)