കേരളത്തിൽ സ്വർണ വില കൂടി; 2 ദിവസം കൊണ്ട് പവന് കൂടിയത് 1360 രൂപയോളം, ഇന്നത്തെ നിരക്കറിയാം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ച് പവന് 1,11,040 രൂപയിലും, വെള്ളി വില ഗ്രാമിന് 240 രൂപയിലുമെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം സ്വർണത്തിന് പവന് 1,360 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവിലയിൽ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,880 രൂപയും പവന് 1,11,040 രൂപയുമായി ഉയർന്നു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം പവന് 1,360 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ പവന് 840 രൂപ കൂടി 1,10,520 രൂപയിലെത്തിയിരുന്നു. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരമാണിത്. ഇതിനിടെ, സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമാണ് ഇന്നത്തെ വെള്ളി നിരക്ക്.
കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക് (പവൻ വില):
ഒക്ടോബർ 10: 1,11,040 രൂപ
ഒക്ടോബർ 9: 1,10,520 രൂപ
ഒക്ടോബർ 8: 1,09,680 രൂപ
ഒക്ടോബർ 7: 1,09,680 രൂപ
ഒക്ടോബർ 6: 1,09,280 രൂപ
ഒക്ടോബർ 5: 1,09,400 രൂപ
ഒക്ടോബർ 4: 1,09,400 രൂപ
ഒക്ടോബർ 3: 1,09,400 രൂപ
ഒക്ടോബർ 2: 1,10,200 രൂപ
ഒക്ടോബർ 1: 1,09,440 രൂപ




