സ്വർണവിലയിൽ വൻ വർധനവ്; പവന് 1,14,320 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കയറ്റം. പവന് 160 രൂപ കൂടി 1,14,320 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഉയർന്ന് 14,290 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചത്തിനിടെ ഏകദേശം 9,000 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിലുണ്ടായത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും യു.എസ് – ഇറാൻ സംഘർഷങ്ങളും സൃഷ്ടിച്ച ആശങ്കകളാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. രാജ്യാന്തര വിപണിയിലെ പ്രതിഫലനങ്ങൾ വരും ദിവസങ്ങളിലും പ്രാദേശിക വിപണിയിൽ തുടർന്നേക്കാം.
കഴിഞ്ഞ ജനുവരി 29-നാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,31,160 രൂപയിലെത്തിയത്. ഡിസംബർ 23-നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
