പറവൂരില്‍ യുവതിയെ കുത്തിക്കൊന്നു; ആണ് സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പറവൂർ സ്വദേശി ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാവിലെ ഷിബിന്റെ വീട്ടുപറമ്പിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന ഇരുവരും തമ്മിൽ ബന്ധത്തിൽ നിന്ന് പിന്മാറുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന വ്യാജേനയാണ് സുരമ്യ ആലുവയിലെ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയത്. തുടർന്ന്, ഷിബിന്റെ ഫോൺ സന്ദേശത്തെ തുടർന്ന് പറവൂരിൽ ബസ്സിറങ്ങുകയായിരുന്നു. ഇവിടെനിന്ന് ഷിബിൻ ബൈക്കിലാണ് സുരമ്യയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിൽ വെച്ച് വീണ്ടും തർക്കമുണ്ടാകുകയും തുടർന്ന് ഷിബിൻ കത്തി ഉപയോഗിച്ച് സുരമ്യയെ കുത്തുകയുമായിരുന്നു.
കൃത്യം നടത്തിയ ശേഷം പ്രതി തന്നെയാണ് വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.
