സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, ഇന്നേക്ക് വർധിച്ചത് പവന് 760 രൂപ; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 760 രൂപ വർധിച്ച് 1,13,560 രൂപയിലെത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ വർധിച്ച് 14,195 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് നിരക്കുകൾ പുറത്തുവിട്ടത്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലവർധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ചൊവ്വാഴ്ച രാവിലെ പവന് 2,320 രൂപയോളം വർധിച്ചിരുന്നെങ്കിലും ഉച്ചയോടെ ഇടിഞ്ഞ് 1,12,800 രൂപയിലേക്ക് താഴ്ന്നിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വീണ്ടും വില ഉയർന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് നിലവിലെ നിരക്ക്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണനിരക്ക് (പവനിൽ):
- ഓഗസ്റ്റ് 12: ₹1,13,560
- ഓഗസ്റ്റ് 11: ₹1,13,760 (രാവിലെ) | ₹1,12,800 (വൈകീട്ട്)
- ഓഗസ്റ്റ് 10: ₹1,11,440
- ഓഗസ്റ്റ് 9: ₹1,11,720
- ഓഗസ്റ്റ് 8: ₹1,11,720
- ഓഗസ്റ്റ് 7: ₹1,09,920
- ഓഗസ്റ്റ് 6: ₹1,09,800
- ഓഗസ്റ്റ് 5: ₹1,07,680
- ഓഗസ്റ്റ് 4: ₹1,05,600
- ഓഗസ്റ്റ് 3: ₹1,05,760
- ഓഗസ്റ്റ് 2: ₹1,05,760
