ഫിഫ ഇലവനിൽ മൂന്ന് സ്പാനിഷ് താരങ്ങൾ; യമാലും റൊണാൾഡോയുമില്ല, കാബോ വെർദെയുടെ വൊസീഞ്ഞ ഗോൾകീപ്പർ

ടീം – ഗോൾകീപ്പർ: വൊസീഞ്ഞ (കാബോ വെർദെ), ഡിഫൻഡർമാർ: മാർക്ക് കുക്കുറേയ (സ്പെയിൻ), ഡായോ ഉപമെകാനോ (ഫ്രാൻസ്), ലിസാന്ദ്രോ മാർട്ടിനെസ് (അർജന്റീന), പെഡ്രോ പോറോ (സ്പെയിൻ), മിഡ്ഫീൽഡർമാർ: ജൂഡ് ബെലിങ്ങാം (ഇംഗ്ലണ്ട്), റോഡ്രി (സ്പെയിൻ), മൈക്കൽ ഒലീസെ (ഫ്രാൻസ്). സ്ട്രൈക്കർമാർ: ലയണൽ മെസ്സി (അർജന്റീന), എർലിങ് ഹാളണ്ട് (നോർവേ), കിലിയൻ എംബപെ (ഫ്രാൻസ്). സ്പെയിൻ താരം ലമീൻ യമാൽ, പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ അസാന്നിധ്യവും ശ്രദ്ധേയമായി.
