വിവാഹമോചനം ജീവിതം മാറ്റിമറിച്ചു, കോടികളുടെ സമ്പത്ത് നഷ്ടമായി, എല്ലാം ഉപേക്ഷിക്കേണ്ടി വന്നു; ഇന്ത്യൻ വംശജനായ വ്യവസായി

ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻ സ്കീമിലെ കുറഞ്ഞ പ്രതിമാസ പെൻഷൻ 1,000 രൂപയിൽനിന്ന് 7,500 രൂപയായി ഉയർത്തുന്ന വിഷയം കേന്ദ്ര സർക്കാർ പിന്നീട് പരിഗണിച്ചേക്കും. അതിനിടെ, പഴയ ഇ.പി.എസ് 1995 പദ്ധതിക്ക് പകരമായി നവീകരിച്ച ‘ഇ.പി.എസ് 2026’ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. ‘കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി 2020’-ന്റെ ഭാഗമായി ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പദ്ധതി, 1995-ലെ എംപ്ലോയീസ് പെൻഷൻ സ്കീമിനും 1971-ലെ എംപ്ലോയീസ് ഫാമിലി പെൻഷൻ സ്കീമിനും പകരമുള്ളതാണ്.
പെൻഷൻ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കുന്നതിനും പുതിയ സ്കീമിൽ മുൻഗണന നൽകുന്നുണ്ട്. അതേസമയം, പ്രതിമാസ പെൻഷൻ കണക്കാക്കുന്ന രീതിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
പെൻഷൻ വർധനവ്: പാർലമെന്റിലെ കേന്ദ്ര നിലപാട്
കുറഞ്ഞ പെൻഷൻ പ്രതിമാസം 7,500 രൂപയാക്കി ഉയർത്തണമെന്നും അതിനൊപ്പം ക്ഷാമബത്ത (DA) അനുവദിക്കണമെന്നും ഇ.പി.എസ്-95 നാഷണൽ അജിറ്റേഷൻ കമ്മിറ്റിയും വിവിധ തൊഴിലാളി യൂണിയനുകളും ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പെൻഷൻ കൂട്ടുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് പാർലമെന്റിൽ വ്യക്തമാക്കി.
പെൻഷൻ ഫണ്ടിന്റെ സാമ്പത്തിക ഭദ്രതയും ഭാവിയിലെ ബാധ്യതകളും കണക്കിലെടുത്ത് മാത്രമേ പെൻഷൻ വർധനവിൽ തീരുമാനമെടുക്കാൻ കഴിയൂ എന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്ലാജെ ലോക്സഭയെ അറിയിച്ചു.
നിലവിൽ ഇ.പി.എഫ്.ഒ സ്കീമിലേക്ക് നൽകുന്ന 1.16 ശതമാനം വേതന വിഹിതത്തിന് പുറമെ, ഇ.പി.എസ് 1995 പെൻഷൻകാർക്ക് പ്രതിമാസം കുറഞ്ഞത് 1,000 രൂപ പെൻഷൻ ഉറപ്പാക്കാൻ സർക്കാർ ബജറ്റിൽനിന്ന് പ്രത്യേക സാമ്പത്തിക വിഹിതം നൽകുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
55-ാം വയസ്സിൽ സർവസ്വവും ഉപേക്ഷിക്കേണ്ടിവന്നു; വിവാഹമോചനം സാമ്പത്തികമായി തകർത്തതായി വ്യവസായി ഹരീഷ് ദബാസിയ
ലണ്ടൻ: വിവാഹമോചനം തന്റെ സാമ്പത്തിക ജീവിതത്തെ പൂർണമായും തകർത്തുവെന്നും വർഷങ്ങളായി സമ്പാദിച്ച കോടികളുടെ സമ്പത്ത് നഷ്ടമായെന്നും വെളിപ്പെടുത്തി ഇന്ത്യൻ വംശജനായ വ്യവസായി ഹരീഷ് ദബാസിയ. ‘ദി വോയ്സസ് പോഡ്കാസ്റ്റ് വിത്ത് അറഫാത്ത്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് തന്റെ ജീവിതാനുഭവം അദ്ദേഹം പങ്കുവെച്ചത്. വിവാഹമോചന സമയത്ത് ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കുമായി മുഴുവൻ സ്വത്തുക്കളും ഉപേക്ഷിക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു.
“ഇന്ത്യയിലെ ഒരു കെട്ടിട നിർമ്മാണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലം ഭൂരിഭാഗവും കെനിയയിലെ നെയ്റോബിയിലാണ് ചെലവഴിച്ചത്. ആറാം തലമുറ നിർമ്മാതാവാണ് ഞാൻ. ചെറുപ്പത്തിൽ പിതാവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അമ്മാവന്റെ അടുക്കലേക്ക്, യുകെയിലേക്ക് മാറി. തുടർന്ന് യുകെയിൽ പഠിച്ച ഇന്ത്യൻ വംശജയായ സ്ത്രീയെ വിവാഹം കഴിച്ചു. 35 വർഷത്തെ കുടുംബജീവിതത്തിനും ബിസിനസ് വളർച്ചയ്ക്കും ശേഷമാണ് വേർപിരിയലുണ്ടാകുന്നത്. വിവാഹമോചനത്തോടെ എല്ലാ ബിസിനസുകളും സ്വത്തുക്കളും കുടുംബത്തിന് വിട്ടുകൊടുക്കേണ്ടിവന്നു. അങ്ങനെ 55-ാം വയസ്സിൽ പൂജ്യത്തിൽനിന്ന് ജീവിതം വീണ്ടും തുടങ്ങാൻ ഞാൻ ആഫ്രിക്കയിലേക്ക് മടങ്ങി,” ഹരീഷ് വ്യക്തമാക്കുന്നു.
ആഫ്രിക്കയിൽ ബിസിനസുകൾ പുനരാരംഭിച്ചത് തനിക്ക് പുതിയ ലക്ഷ്യബോധം നൽകിയെന്ന് അദ്ദേഹം പറയുന്നു. സ്വത്തുക്കളുടെയും സാമ്പത്തിക ബാധ്യതകളുടെയും വിഭജനം വലിയ തിരിച്ചടിയായെങ്കിലും അതിനെ അതിജീവിക്കാൻ സാധിച്ചു. ’55-ാം വയസ്സിൽ എനിക്ക് എല്ലാം ഉപേക്ഷിക്കേണ്ടി വന്നു’ എന്ന അദ്ദേഹത്തിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിട്ടുണ്ട്.
സാമ്പത്തിക നഷ്ടത്തിനൊപ്പം മാനസിക ആഘാതവും
സാമ്പത്തിക നഷ്ടത്തിനപ്പുറം വലിയ മാനസിക ആഘാതവും വിവാഹമോചനം ഉണ്ടാക്കിയെന്ന് ഹരീഷ് പറയുന്നു. സമ്പത്ത് നഷ്ടപ്പെട്ട ശേഷമാണ് പണത്തേക്കാൾ പ്രധാനം വ്യക്തിപരമായ സന്തോഷവും സമാധാനവുമാണെന്ന് തിരിച്ചറിഞ്ഞത്.
ഹരീഷ് ദബാസിയയുടെ വെളിപ്പെടുത്തലിനോട് സമൂഹമാധ്യമങ്ങളിൽ മിശ്രപ്രതികരണമാണ് ഉയർന്നത്. ചിലർ വിവാഹമോചനത്തിന്റെ സാമ്പത്തിക ഭാരത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോൾ, ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമാണെന്നും ഒരാളുടെ അനുഭവം പൊതുനിയമമായി കാണാനാകില്ലെന്നുമാണ് മറ്റുള്ളവരുടെ അഭിപ്രായം.
