‘വാക്കുകൾക്കതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു’; രണ്ടാം വിവാഹവാർഷികദിനത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടി അമേയ മാത്യു

കൊച്ചി: ഭർത്താവ് കിരൺ കട്ടിക്കാരന് രണ്ടാം വിവാഹവാർഷിക ആശംസകൾ നേർന്ന് നടി അമേയ മാത്യു. വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പോസ്റ്റ്.
“ഞങ്ങൾക്ക് രണ്ടാം വിവാഹവാർഷികാശംസകൾ! വാക്കുകൾക്കതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ ബേബി ബൂ, എന്നെന്നേക്കുമായി ഞാൻ നിനക്കൊപ്പമുണ്ടാകും” എന്ന് അമേയ കുറിച്ചു.
2024-ലായിരുന്നു കാനഡയിൽ സോഫ്റ്റ്വെയർ എൻജിനീയറായ തിരുവനന്തപുരം സ്വദേശി കിരൺ കട്ടിക്കാരനും അമേയയും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. “ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും മിസ്റ്റർ ആൻഡ് മിസിസിലേക്ക്” എന്ന കുറിപ്പോടെയായിരുന്നു അന്ന് വിവാഹചിത്രങ്ങൾ പങ്കുവെച്ചിരുന്നത്.
‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയയായ അമേയ, ആട് 2, ദി പ്രീസ്റ്റ്, തിമിരം, വുൾഫ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾക്ക് വൻ ആരാധകവൃന്ദമാണുള്ളത്.
