ബിജു മേനോന്റെ ‘അവറാച്ചന് ആന്‍ഡ് സണ്‍സ്’ സെപ്റ്റംബറിൽ റിലീസ്

കൊച്ചി: ബിജു മേനോനും പ്രമുഖ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ സെപ്റ്റംബറിൽ തിയറ്ററുകളിലെത്തും. നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും നർമത്തിൽ ചാലിച്ച ഫാമിലി ഡ്രാമ വിഭാഗത്തിൽപെടുന്നതാണ്.
അവറാച്ചന്റെയും മക്കളുടെയും കുടുംബ ബന്ധങ്ങളും സാമൂഹിക ജീവിതവും പ്രമേയമാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും സംവിധായകൻ തമ്പിയും ചേർന്നാണ്.
ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം ജസ്റ്റിൻ സ്റ്റീഫനാണ്. സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ഛായാഗ്രഹണം: സജിത് പുരുഷൻ, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, സംഗീതം: സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ, ആർട്ട് ഡയറക്ടർ: അജി കുറ്റിയാനി, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബിൻ ജോൺ, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, സ്റ്റിൽസ്: ബിജിത് ധർമ്മടം, വി.എഫ്.എക്സ്: പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.
