ബിഗ് ടിക്കറ്റ് ഇ-ഡ്രോ ഫലം: രണ്ട് മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം

സമ്മാനം നേടിയ രണ്ടാമത്തെ മലയാളി 57 വയസ്സുകാരനായ അജീഷ് പൊന്നപ്പനാണ്. 2003 മുതൽ യു.എ.ഇയിൽ താമസിക്കുന്ന അദ്ദേഹം ഫൈനാൻസ് മാനേജറായി ജോലി നോക്കുകയാണ്. അഞ്ച് സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുക്കുന്നത്. വീട്ടിൽ ഇരുന്ന് ടിവി കാണുമ്പോഴാണ് ബിഗ് ടിക്കറ്റിൽ നിന്നുള്ള ഫോൺകോൾ വന്നത്. വളരെയധികം സന്തോഷം തോന്നിയെന്നാണ് വിജയിയുടെ പ്രതികരണം. ഏഴ് എന്ന നമ്പർ ഉള്ള ടിക്കറ്റാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
സുഹൃത്തുക്കളുമായി സമ്മാനത്തുക പങ്കുവെക്കും. തനിക്ക് ലഭിച്ച പങ്ക് വീട്ടിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ വിജയി ചെന്നൈയിൽ നിന്നുള്ള കെ. ബഹ്റൂദ്ദീൻ ആണ്. ഷാർജയിൽ സ്വന്തം ബിസിനസ് നടത്തുകയാണ് ഈ 44 വയസ്സുകാരൻ. 24 വർഷമായി കുടുംബത്തോടൊപ്പം യു.എ.ഇയിൽ താമസിക്കുകയാണ് അദ്ദേഹം. ആദ്യമായാണ് ബിഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വയസ്സുകാരിയായ മകളാണ് അദ്ദേഹത്തിന് വേണ്ടി ടിക്കറ്റ് എടുത്തത്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കും എന്നതിൽ അദ്ദേഹം ഇനിയും തീരുമാനം എടുത്തിട്ടില്ല.
മാഹെർ അൽദാഗേർ ആണ് ഡൊമിനക്കയിൽ നിന്നുള്ള വിജയി. അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പർ 289-144584.
ജൂലൈ മാസം 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ഓഗസ്റ്റ് മൂന്നിനാണ് ഡ്രോ. അഞ്ച് പേർക്ക് 100,000 ദിർഹവും നേടാം.
വീക്കിലി ഡ്രോകൾ ഒരെണ്ണമാണ് ഇനി ബാക്കിയുള്ളത്. വിജയികൾക്ക് 25,000 ദിർഹം വീതം ലഭിക്കും.
ദി ബിഗ് സ്പിൻ കളിക്കാനും അവസരമുണ്ട്. വിജയികളാകുന്ന മൂന്നു പേരെ ഓഗസ്റ്റ് 3-ന് ലൈവ് ഡ്രോയിൽ അറിയാം. ഇവർ സെപ്റ്റംബർ 3-ന് ഗെയിം കളിക്കും. 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമാണ് ലഭിക്കുക.
ഡ്രീം കാർ പ്രൊമോഷനും തുടരും. രണ്ടു വാഹനങ്ങളാണ് സമ്മാനം. ഓഗസ്റ്റ് 3-ന് മസെരാറ്റി ഗ്രെക്കാലെ, സെപ്റ്റംബർ 3-ന് ലാൻഡ്റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങൾ.
