നീരജ് മാധവ്- അൽത്താഫ് ചിത്രം ‘പ്ലൂട്ടോ’യുടെ വീഡിയോ ഗാനം റിലീസ് ചെയ്തു

നീരജ് മാധവ്- അൽത്താഫ് സലിം ചിത്രം ‘പ്ലൂട്ടോ’യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘സൺഡേ ഫൺഡേ’ എന്ന് തുടങ്ങുന്ന പാട്ടാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. നീരജ് മാധവ് തന്നെയാണ് ഗാനത്തിന്റെ വരികളെഴുതി സംഗീതം പകർന്ന് ആലാപനവും നിർവ്വഹിച്ചിരിക്കുന്നത്.
ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം ചെയ്യുന്നത്. അജു വർഗീസ്, ആർഷ ബൈജു എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.
സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങിയ വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നു. നിയാസ് മുഹമ്മദിന്റേതാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം: വിഷ്ണു ശർമ്മ, എഡിറ്റിംഗ്: സനത് ശിവരാജ്. ആർക്കാഡോ ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
രാഖിൽ ആർട്ട് ഡയറക്ടറാകുന്ന ചിത്രത്തിൽ സ്റ്റെഫി സേവ്യർ കോസ്റ്റ്യൂം ഡിസൈനും, റോണക്സ് സേവ്യർ മേക്കപ്പും പ്രോസ്തെറ്റിക്സും നിർവ്വഹിക്കുന്നു. ഫ്ലൈയിംഗ് പ്ലൂട്ടോ ഒരുക്കുന്ന വി.എഫ്.എക്സ് രംഗങ്ങളാണ് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം.
ജയകൃഷ്ണൻ ആർ.കെ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), കിഷോർ ആർ. കൃഷ്ണൻ, അനന്ദു സുരേഷ് (ക്രീയേറ്റീവ് പ്രൊഡ്യൂസേഴ്സ്), ജാവേദ് ചെമ്പ് (പ്രൊഡക്ഷൻ കൺട്രോളർ), ശങ്കരൻ, സിദ്ധാർഥ് (സൗണ്ട് ഡിസൈൻ), വിഷ്ണു സുജാതൻ (സൗണ്ട് മിക്സിംഗ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. എപിയൻസ്, റോബിൻ ടോം എന്നിവർ ആക്ഷൻ രംഗങ്ങൾ കോർഡിനേറ്റ് ചെയ്യുന്ന ചിത്രത്തിന്റെ പി.ആർ.ഒ അപർണ ഗിരീഷാണ്.
