
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസമായി തുടർന്ന വിലക്കയറ്റത്തിന് ശേഷമാണ് ഇന്ന് സ്വർണവില താഴുന്നത്.
ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞതോടെ വില 13,230 രൂപയായി. ഒരു പവന് 360 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,05,840 രൂപയായി.
ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക്. ഈ മാസം സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് വിപണിയിൽ പ്രകടമായത്.
ഇറാൻ-അമേരിക്ക സംഘർഷം വീണ്ടും ശക്തമായതിനെ തുടർന്ന് ആഗോള വിപണിയിൽ സ്വർണത്തിന് ആവശ്യകത ഉയർന്നിരുന്നു. ഇതിന്റെ പ്രതിഫലനമായാണ് സമീപ ദിവസങ്ങളിൽ സംസ്ഥാനത്തും സ്വർണവില വർധിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ സാധാരണയായി ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. എന്നാൽ ആഗോള വിപണിയിലെ വില വർധന കേരളത്തിലെ വിലയിൽ അതേ അനുപാതത്തിൽ തന്നെ എപ്പോഴും പ്രതിഫലിക്കണമെന്നില്ല.
