‘അമേരിക്കയുടെ സാമ്പത്തിക ഭീകരത കൂടുതൽ തിരിച്ചടിയുണ്ടാക്കും’: ട്രംപിന്റെ ഉപരോധ ഭീഷണിക്ക് ഇറാന്റെ ശക്തമായ മറുപടി.
‘സാമ്പത്തിക ഭീകരത കൂടുതൽ തിരിച്ചടിയുണ്ടാക്കും’: ട്രംപിന്റെ ഉപരോധ ഭീഷണിക്ക് ഇറാന്റെ ശക്തമായ മറുപടി

ടെഹ്റാൻ/വാഷിങ്ടൺ: ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ട്രംപിന്റെ നടപടികൾ പരാജയപ്പെട്ട പഴയ നയങ്ങളുടെ തുടർച്ചയാണെന്നും ഇത് അമേരിക്കയ്ക്ക് തന്നെ കൂടുതൽ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിന്റെ ഇത്തരം നടപടികൾ ‘സാമ്പത്തിക ഭീകരത’യാണെന്നും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഇത് കടുത്ത ഭീഷണിയാണെന്നും അരാഗ്ചി കുറ്റപ്പെടുത്തി.
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ഇറാനെതിരെ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തിയത്. ഒരു രാജ്യത്തിനെതിരെ ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ സാമ്പത്തിക നടപടിയായിരിക്കും ഇതെന്നും ഇറാന് സമ്പൂർണ്ണ സാമ്പത്തിക ഒറ്റപ്പെടൽ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന് സാമ്പത്തിക സഹായമോ മറ്റ് പിന്തുണയോ നൽകുന്ന ബാങ്കുകൾ, വിദേശ ബിസിനസ് സ്ഥാപനങ്ങൾ, മറ്റ് സംവിധാനങ്ങൾ എന്നിവയ്ക്കും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
എന്നാൽ, അമേരിക്കയുടെ ഇത്തരം ഭീഷണികൾ ആഭ്യന്തര പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണെന്ന് അബ്ബാസ് അരാഗ്ചി എക്സിൽ (X) കുറിച്ചു.
