അക്ഷയ് കുമാർ- സെയ്ഫ് അലി ഖാൻ- പ്രിയദർശൻ ചിത്രം ‘ഹയ്വാൻ’ ട്രെയ്ലർ നാളെ പുറത്തിറങ്ങും
അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രിയദർശൻ ചിത്രം ‘ഹയ്വാന്റെ’ ടീസർ പുറത്തിറങ്ങി. 18 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ നാളെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ഒപ്പത്തിന്റെ’ ഹിന്ദി റീമേക്കാണിത്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ബൊമൻ ഇറാനി, സയാമി ഖേർ, ശ്രിയ പിൽഗോങ്കർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട്ട് കെ. നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
120 കോടി ആഗോള കളക്ഷൻ നേടി പ്രിയദർശന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ‘ഭൂത് ബംഗ്ല’ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ.
