ജി ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ജി.ഡി. നായിഡുവിന്റെ ബ്രിട്ടീഷ്കാല പോരാട്ടങ്ങൾ പറയുന്ന ‘ജി.ഡി.എൻ: എഡിസൺ ഓഫ് ഇന്ത്യ’ എന്ന ചിത്രത്തിൽ മാധവൻ നായകനാകുന്നു. കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തും. കേരളത്തിൽ നൂറിലധികം തിയറ്ററുകളിലും പുറമെ 32 രാജ്യങ്ങളിലുമായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ‘റോക്കട്രി’യുടെ ദേശീയ അവാർഡ് വിജയത്തിന് ശേഷം വർഗീസ് മൂലൻ പിക്ചേഴ്സ്, ട്രൈകളർ ഫിലിംസ്, മീഡിയ മാക്സ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ ജയറാം, പ്രിയാമണി, സത്യരാജ് തുടങ്ങി വലിയൊരു താരനിരയും ഗോവിന്ദ് വസന്തയുടെ സംഗീതവും അണിനിരക്കുന്നുണ്ട്.
