ജി ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ചെന്നൈ: തമിഴ്നാട്ടില്‍ നല്ല കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ഇത്രവേഗം മാറ്റം വരാന്‍ കഴിയുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും നടന് ആര്. മാധവന്. ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നടനും സുഹൃത്തുമായ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിലുള്ള സന്തോഷം പങ്കുവെച്ച മാധവന്, രാഷ്ട്രീയം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും എന്നാല്‍ താനൊരിക്കലും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്നും വ്യക്തമാക്കി. നല്ലത് ചെയ്താലും തെറ്റ് ചെയ്താലും വിമര്‍ശിക്കാന്‍ എപ്പോഴും ഒരു വിഭാഗം ഉണ്ടാകുമെന്നും, ജനങ്ങളെ നയിക്കാനോ മുഖ്യമന്ത്രിയാകാനോ തനിക്ക് ആഗ്രഹമില്ലെന്നും സമൂഹത്തിന് സ്വന്തം രീതിയില്‍ സംഭാവനകള്‍ നല്‍കാനാണ് താല്‍പ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവാഗതനായ കൃഷ്ണകുമാര്‍ രാമകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജിഡിഎന്‍’ ആണ് മാധവന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
