സൈജു കുറുപ്പ് നായകനായി എത്തുന്ന ‘സാക്ഷികൾ’ ഓണം സ്പെഷ്യൽ പോസ്റ്റർ പുറത്ത്

കൊച്ചി: സൈജു കുറുപ്പിനെ നായകനാക്കി പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ പി.എസ്. അർജുൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘സാക്ഷികൾ’ എന്ന ചിത്രത്തിന്റെ ഓണം സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മിസ്റ്ററി ഡ്രാമ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും പി.എസ്. അർജുൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. രായര പിക്ചേഴ്സിന്റെ ബാനറിൽ പുനീത് നിർമ്മിക്കുന്ന ചിത്രം 2027-ൽ തിയേറ്ററുകളിലെത്തും.
തന്റെ ജീവിതയാത്രയിൽ കണ്ടുമുട്ടിയ യഥാർത്ഥ സംഭവങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ പ്രമേയം തയ്യാറാക്കിയതെന്ന് സംവിധായകൻ പറഞ്ഞു.
രഘുനാഥ് പലേരി, നിഷാന്ത് സാഗർ, അഭിമന്യു എസ്. തിലകൻ, ശീതൾ ജോസഫ്, അഭിരാം രാധാകൃഷ്ണൻ, നിരഞ്ജ് മണിയൻപിള്ള, ഗോകുലൻ എം.എസ്., ഹരിത് വിജയകൃഷ്ണൻ, ദേവനന്ദ തുടങ്ങിയ വമ്പൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം: ആനന്ദ് മീനാക്ഷി, സംഗീതം: എബി സാമുവൽ, എഡിറ്റിംഗ്: റാത്തിൻ രാധാകൃഷ്ണൻ, കല: അജയ് മങ്ങാട്, ചമയം: സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരമ്പിലാവ്, പി.ആർ.ഓ: പി.ശിവപ്രസാദ്.
