മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയക്കും

തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽനിന്ന് ഒഴിവാക്കി സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ലയിപ്പിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹവും ഏകപക്ഷീയവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സർക്കാറുമായി ഒരുതരത്തിലുള്ള ചർച്ചയും നടത്താതെയാണ് കേന്ദ്രം ഇത്തരമൊരു നീക്കം നടത്തിയത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
നിലവിൽ സതേൺ റെയിൽവേയുടെ ഭാഗമായ ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള പ്രദേശം സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് മാറ്റുന്നതോടെ കേരളത്തിനും സതേൺ റെയിൽവേക്കും കനത്ത നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. പാലക്കാട് ഡിവിഷന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന മംഗലാപുരം ജങ്ഷൻ നഷ്ടപ്പെടുന്നത് ഡിവിഷന്റെ ഭാവി വികസനത്തെയും സാമ്പത്തിക നിലനിൽപ്പിനെയും പ്രതികൂലമായി ബാധിക്കും.
കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ സംസ്ഥാനത്തെ എം.പിമാരെ ഏകോപിപ്പിച്ച് ശക്തമായ സമ്മർദം ചെലുത്തുമെന്നും റെയിൽവേയുടെ ഈ ഏകപക്ഷീയ തീരുമാന തിരുത്തിക്കാൻ ഒറ്റക്കെട്ടായി പോരാടുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
