പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു. ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും എരുത്തേമ്പതി വണ്ണാമട സ്വദേശിനിയുമായ അശ്വിനി (13) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി തുടങ്ങിയത്. തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ മരണം ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ സംഭവിക്കുകയായിരുന്നു.
