ഡീല്‍ ആയില്ല; ഇന്ത്യ-കബോ വെര്‍ദെ മത്സരം നടക്കില്ല, പാനമയും ബ്രസീലും ന്യൂസിലാന്‍ഡും എത്തും

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിൽനിന്ന് കബോ വെർദെയുമായുള്ള പോരാട്ടം ഒഴിവാക്കി. വാണിജ്യപരമായ കാര്യങ്ങളിൽ ധാരണയിലെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് സെപ്തംബർ-ഒക്ടോബർ ഫിഫ വിൻഡോയിലെ ഈ മത്സരം ഉപേക്ഷിച്ചത്. എന്നാൽ, സെപ്തംബർ 26-ന് ഫിഫ റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള പാനമയ്ക്കെതിരെ ഇന്ത്യ സ്വന്തം മണ്ണിൽ കളത്തിലിറങ്ങും. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിൽ നടക്കുന്ന ബ്രസീലിനെതിരായ ഹൈ-വോൾട്ടേജ് പോരാട്ടത്തിന് മുന്നോടിയായി പാനമയ്ക്കെതിരായ മത്സരം ടീമിന് കരുത്താകും. തുടർന്ന് നവംബർ 12, 15 തീയതികളിൽ ന്യൂസിലാൻഡിനെതിരെയും ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിക്കും.
