ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽഖ്വയ്ദ ഉപസംഘടനയെന്ന് യുഎൻ റിപ്പോർട്ട്

ന്യൂഡല്‍ഹി: ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ അല്‍ഖ്വയ്ദ ഉപസംഘടനയെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) റിപ്പോര്‍ട്ട്. അല്‍-ഖ്വയ്ദ ഇന്ത്യന്‍ ഉപഭൂഖണ്ഡം (AQIS) ആണ് ആക്രമണത്തിന് പിന്നിലെന്ന് യുഎന്‍ സുരക്ഷാസമിതി നിരീക്ഷണ സംഘമാണ് വ്യക്തമാക്കിയത്.
ആക്രമണവുമായി ബന്ധമുള്ള പത്ത് പേര്‍ക്ക് AQIS-ന്റെ ഉപസംഘടനയായ അന്‍സാര്‍ ഖസ്വാത്ത് ഉല് ഹിന്ദുമായി (Ansar Ghazwat-ul-Hind) ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ബംഗ്ലാദേശില്‍ പുതിയ ഭീകര സെല്ലുകള്‍ സ്ഥാപിക്കാന്‍ ഈ സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, അല്‍ഖ്വയ്ദയും ഐസിസും രാസ–ജൈവ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. റൈസിന് ഉള്‍പ്പെടെയുള്ള മാരക വിഷവസ്തുക്കള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഈ ഭീകര ഗ്രൂപ്പുകള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
