കര്‍ക്കടക വാവ്: കൊച്ചി മെട്രോ സര്‍വീസ് സമയം നീട്ടി

കൊച്ചി: കര്‍ക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിനെത്തുന്ന തീർഥാടകരുടെ യാത്രാസൗകര്യം മുൻനിർത്തിയാണ് സമയം നീട്ടിയത്.
ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11.15നും 11.30നും അധിക സർവീസുകൾ ഓടിക്കും. ബുധനാഴ്ച പുലര്‍ച്ചെ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ അഞ്ചിനും 5.30നുമാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
