ദോഹ-റിയാദ് റൂട്ടിലെ സർവീസുകൾ റദ്ദാക്കി ഖത്തർ എയർവേയ്സ്; യാത്രക്കാർക്ക് നിർദ്ദേശം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പ്രവർത്തനപരമായ കാരണങ്ങളാൽ ഖത്തർ എയർവേയ്സ് ദോഹ-റിയാദ് റൂട്ടിലെ ഒക്ടോബർ 9, 10 തീയതികളിലെ നിരവധി സർവീസുകൾ റദ്ദാക്കി. യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദോഹ: പ്രവർത്തനപരമായ കാരണങ്ങളാൽ ദോഹ-റിയാദ് റൂട്ടിലെ നിരവധി വിമാന സർവിസുകൾ ഖത്തർ എയർവേസ് റദ്ദാക്കി. ഒക്ടോബർ ഒമ്പത്, പത്ത് തീയതികളിലെ സർവിസുകളെയാണ് ഇത് ബാധിച്ചത്. വെള്ളിയാഴ്ചത്തെ വിവിധ സർവിസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയർലൈൻ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്. വിമാനങ്ങളുടെ തത്സമയ വിവരങ്ങൾ അറിയാൻ യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ സന്ദർശിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഈ ദിവസങ്ങളിൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
റദ്ദാക്കിയ സർവിസുകൾ:
ഒക്ടോബർ 9: QR1170/1171, QR1240/1241, QR1168/1169, QR1164/1165, QR1238/1239, QR1172/1173, QR1166/1167
ഒക്ടോബർ 10: QR1170/1171, QR1240/1241, QR1238/1239, QR1164/1165




