ഗ്രീസിലെ അംബാസഡർ സ്ഥാനത്തുനിന്ന് കിംബർലിയോട് രാജിവെക്കാൻ ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സാമ്പത്തിക ക്രമക്കേടുകളും പദവി ദുരുപയോഗ ആരോപണങ്ങളും ഉയർന്ന പശ്ചാത്തലത്തിൽ, ഗ്രീസിലെ യു.എസ് അംബാസഡർ സ്ഥാനത്തുനിന്ന് കിംബർലി ഗിൽഫോയിലിനോട് വൈറ്റ് ഹൗസ് രാജിവെക്കാൻ ആവശ്യപ്പെട്ടു. ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ മുൻ പ്രതിശ്രുത വധുവും മുൻ ഫോക്സ് ന്യൂസ് അവതാരകയുമാണ് കിംബർലി.
വാഷിങ്ടൺ: ഗ്രീസിലെ യു.എസ് അംബാസഡർ സ്ഥാനത്തുനിന്ന് കിംബർലി ഗിൽഫോയിലിനോട് രാജിവെക്കാൻ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേടും സാമ്പത്തിക നേട്ടങ്ങൾക്കായി പദവി ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
അംബാസഡറായി സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതിന് മുമ്പ്, ട്രംപ് ഭരണകൂടത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് കിംബർലി പണം ആവശ്യപ്പെട്ടതായി ആരോപണമുണ്ട്. അംബാസഡറായി ചുമതലയേറ്റ ശേഷം വിലകൂടിയ സമ്മാനങ്ങൾ സ്വീകരിച്ചതായും ഇവർക്കെതിരെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ മുൻ പ്രതിശ്രുത വധുവാണ് കിംബർലി ഗിൽഫോയിൽ. മുൻ ഫോക്സ് ന്യൂസ് അവതാരിക കൂടിയാണ് ഇവർ.




