2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വീണ്ടും ‘നോബൽ പരിഹാസം’ ഏറ്റുവാങ്ങാൻ ട്രം‌പ്! പുരസ്കാര പ്രഖ്യാപനം നോർവേയ്ക്ക് മായാത്ത കളങ്കമെന്ന് പ്രതികരണം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 09:20 AM
പങ്കുവെക്കുക:
വീണ്ടും ‘നോബൽ പരിഹാസം’ ഏറ്റുവാങ്ങാൻ ട്രം‌പ്! പുരസ്കാര പ്രഖ്യാപനം നോർവേയ്ക്ക് മായാത്ത കളങ്കമെന്ന് പ്രതികരണം
വീണ്ടും ‘നോബൽ പരിഹാസം’ ഏറ്റുവാങ്ങാൻ ട്രം‌പ്! പുരസ്കാര പ്രഖ്യാപനം നോർവേയ്ക്ക് മായാത്ത കളങ്കമെന്ന് പ്രതികരണംകേരളപ്രഭാതം

തനിക്ക് ലഭിക്കേണ്ടിയിരുന്ന നോബൽ സമാധാന സമ്മാനം ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തക നവി പിള്ളയ്ക്ക് നൽകിയ തീരുമാനത്തെ "ലജ്ജാകരവും നോർവേയ്ക്ക് മായാത്ത കളങ്കവുമാണ്" എന്ന് വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു.

വാഷിങ്‌ടൺ: തനിക്ക് ലഭിക്കേണ്ടിയിരുന്ന നോബൽ സമാധാന സമ്മാനം മറ്റൊരാൾക്ക് നൽകിയതിനെതിരെ രൂക്ഷ പ്രതികരണവുമായി യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നോബൽ സമാധാന സമ്മാനത്തിനായുള്ള തെരഞ്ഞെടുപ്പ് ലജ്ജാകരമാണെന്നും നോർവേയ്ക്ക് ഇത് മായാത്ത കളങ്കമുണ്ടാക്കിയെന്നും ട്രംപ് വിമർശിച്ചു.

യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കുമെതിരെ പോരാടിയ ദക്ഷിണാഫ്രിക്കൻ റിട്ടയേർഡ് ജഡ്ജിയും മനുഷ്യാവകാശ പ്രവർത്തകയുമായ നവി പിള്ളയ്ക്കാണ് വെള്ളിയാഴ്ച പുരസ്കാരം ലഭിച്ചത്. എന്നാൽ നോർവീജിയൻ നോബൽ കമ്മിറ്റിയുടെ തീരുമാനം അപമാനകരമാണെന്നാണ് ട്രംപിൻ്റെ പ്രതികരണം. സ്വർണമെഡലും ഡിപ്ലോമയും 1.2 ദശലക്ഷം ഡോളറും അടങ്ങുന്നതാണ് പുരസ്കാരം.

ന്യൂയോർക്കിലെ സിറാക്യൂസിൽ അനുയായികളെ അഭിസംബോധന ചെയ്യവെ, നവി പിള്ളയെക്കുറിച്ച് താൻ കേട്ടിട്ടുപോലുമില്ലെന്ന് ട്രംപ് പറഞ്ഞു. "ഈ വ്യക്തിയെക്കുറിച്ച് ഞാൻ ഇതുവരെ കേട്ടിട്ടില്ല, എങ്കിലും അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രസിഡൻ്റായ എന്നിലൂടെ അമേരിക്കയ്ക്കാണ് ഈ പുരസ്കാരം ലഭിക്കേണ്ടിയിരുന്നത്. നവി പിള്ളയെ തിരഞ്ഞെടുത്തത് നോർവേയ്ക്ക് മായാത്ത കളങ്കമാണ് ഉണ്ടാക്കിയിരിക്കുന്നത്" -ട്രംപ് പറഞ്ഞു. ജനാധിപത്യ വിരുദ്ധരും തീവ്ര ആശയവാദികളുമായ ചിലർ സമാധാന സമ്മാനത്തെ എന്നെന്നേക്കുമായി കളങ്കപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025 ജനുവരിയിൽ വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയത് മുതൽ സമാധാന സമ്മാനത്തോടുള്ള ആഗ്രഹം ട്രംപ് പരസ്യമാക്കിയിരുന്നു. എന്നാൽ ഇറാനുമായുള്ള യുദ്ധം, ഗ്രീൻലാൻഡ് ഉൾപ്പെടെയുള്ള പ്രദേശിക വിപുലീകരണ മോഹങ്ങൾ, കുടിയേറ്റ വിരുദ്ധ നിലപാടുകൾ, മാധ്യമങ്ങൾക്കെതിരായ ആക്രമണങ്ങൾ എന്നിവ ട്രംപിനെ പുരസ്കാരത്തിന് അയോഗ്യനാക്കിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

അതേസമയം, തനിക്ക് ലഭിച്ച നോബൽ സമ്മാനം ട്രംപുമായി പങ്കുവെക്കുന്നതിനെക്കുറിച്ച് നവി പിള്ള തമാശയായി പരാമർശിച്ചിരുന്നു. പുരസ്കാര പ്രഖ്യാപനത്തിന് ശേഷം അഭിനന്ദിച്ച ജനക്കൂട്ടത്തോട്, "നിങ്ങൾ കുറച്ചുകൂടി ഉച്ചത്തിൽ കയ്യടിക്കുകയാണെങ്കിൽ ഞാൻ ഈ സമ്മാനം ട്രംപുമായി പങ്കുവെച്ചേക്കാം" എന്നാണ് അവർ പ്രതികരിച്ചത്. കഴിഞ്ഞ വർഷം നോബൽ സമ്മാനം നേടിയ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരിന മച്ചാഡോ തൻ്റെ സ്വർണമെഡൽ ട്രംപിന് നൽകിയ സംഭവത്തെ സൂചിപ്പിച്ചായിരുന്നു ഈ പരിഹാസം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)