2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വീണ്ടും കുലുങ്ങി പാനമ; ആശങ്ക വിട്ടുമാറും മുമ്പേ ശക്തമായ ഭൂചലനം; ആദ്യ ഭൂചലനത്തിൽ വ്യാപക നാശം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 08:00 AM
പങ്കുവെക്കുക:
വീണ്ടും കുലുങ്ങി പാനമ; ആശങ്ക വിട്ടുമാറും മുമ്പേ ശക്തമായ ഭൂചലനം; ആദ്യ ഭൂചലനത്തിൽ വ്യാപക നാശം
വീണ്ടും കുലുങ്ങി പാനമ; ആശങ്ക വിട്ടുമാറും മുമ്പേ ശക്തമായ ഭൂചലനം; ആദ്യ ഭൂചലനത്തിൽ വ്യാപക നാശംകേരളപ്രഭാതം

പാനമയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിനു പിന്നാലെ 6.0 തീവ്രതയുള്ള മറ്റൊരു ചലനംകൂടിയുണ്ടായി; തെക്കൻ തീരമേഖലയിൽ വ്യാപക നാശനഷ്ടവും വൈദ്യുതി മുടക്കവും റിപ്പോർട്ട് ചെയ്തു.

പാനമ സിറ്റി: പാനമയിൽ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ വീണ്ടും ഭൂചലനം. വെള്ളിയാഴ്ച റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം സൃഷ്ടിച്ച ഞെട്ടലും ആശങ്കയും വിട്ടുമാറും മുമ്പേയാണ് 6.0 തീവ്രതയുള്ള തുടർച്ചലനമുണ്ടായത്.

ലാ ട്രോണോസയിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്കുമാറിയാണ് പുതിയ ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) അറിയിച്ചു. രാജ്യത്തിന്റെ തെക്കൻ തീരമേഖലയെ വിറപ്പിച്ച ഭൂകമ്പത്തെ തുടർന്ന് ജനങ്ങൾക്കിടയിൽ വൻ പരിഭ്രാന്തിയാണ് ഉടലെടുത്തത്. ആളുകൾ കെട്ടിടങ്ങളിൽ നിന്നും ഷോപ്പിങ് മാളുകളിൽ നിന്നും ഭയന്നോടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വെള്ളിയാഴ്ചയുണ്ടായ പ്രധാന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പാനമ സിറ്റിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ്. ഭുകമ്പത്തിന്റെ തീവ്രത ആദ്യം 8.0 എന്ന് രേഖപ്പെടുത്തിയ യു.എസ്.ജി.എസ്, പിന്നീട് ഇത് 7.6 ആയി പുതുക്കുകയായിരുന്നു. എന്നാൽ, 7.7 തീവ്രത രേഖപ്പെടുത്തിയെന്നാണ് മറ്റു ചില അന്താരാഷ്ട്ര ഏജൻസികളുടെ റിപ്പോർട്ട്. പ്രധാന ഭൂചലനത്തിന് ശേഷം 5.8, 5.5, 5.2 തീവ്രതകളിലുള്ള നാല്പതിലേറെ തുടർചലനങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്.

ഭൂചലനത്തെ തുടർന്ന് പെനോനോം നഗരത്തിലെ കത്തീഡ്രൽ മണിഗോപുരം തകർന്നു വീണു. കെട്ടിട അവശിഷ്ടങ്ങൾ തലയിൽ വീണ് ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും മറ്റു ചിലർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. വെരാഗ്വാസ്, ഹെരേര, ലോസ് സാന്റോസ് പ്രവിശ്യകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭീതിയെ തുടർന്ന് ജനങ്ങൾ റോഡുകളിലും തുറസ്സായ സ്ഥലങ്ങളിലും അഭയം തേടി. പലയിടത്തും ടെലിവിഷൻ സംപ്രേഷണവും ആറ് പ്രവിശ്യകളിൽ വൈദ്യുതി ബന്ധവും പൂർണമായി വിച്ഛേദിക്കപ്പെട്ടു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)